Samantha ഇൻസ്റ്റ​ഗ്രാം
Entertainment

'ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി! പ്രശസ്തിയും പണവും വന്നു; പക്ഷേ ഇതുകൊണ്ട് എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു'

എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്.

സമകാലിക മലയാളം ഡെസ്ക്

നടി സാമന്തയുടെ വ്യക്തിജീവിതം പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിട്ടുണ്ട്. നടിയുടെ വിവാഹമോചനും ആരോ​ഗ്യ പ്രശ്നങ്ങളുമൊക്കെ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ വ്യക്തിജീവിതം ചർച്ച ചെയ്യപ്പെടുന്നതിന്റെ വെല്ലുവിളികളേക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. എൻഡിടിവി വേൾഡ് സമ്മിറ്റിനിടെയാണ് സാമന്ത ഇക്കാര്യം പറഞ്ഞത്.

തന്റെ ജീവിതത്തിലെ ചെറിയ ഭാഗം പോലും അറിഞ്ഞവർക്ക് വിവാഹമോചനം, അസുഖം തുടങ്ങിയ വ്യക്തിപരമായ വെല്ലുവിളികൾ പോലും പരസ്യമായി അറിയാം എന്ന് സാമന്ത പറയുന്നു. ഇവയക്ക് പിന്നാലെ ട്രോളുകളും മുൻവിധികളും നേരിടേണ്ടി വരുന്നുവെന്നും സാമന്ത പറയുന്നു. എല്ലാം മനസ്സിലാക്കിയിരിക്കുന്ന ആളായി സ്വയം അവതരിപ്പിക്കാൻ താല്പര്യമില്ലെന്നും സാമന്ത പറയുന്നുണ്ട്.

"എന്റെ യാത്ര പിന്തുടർന്ന ഏതൊരാൾക്കും എന്റെ വ്യക്തിപരമായ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാം... എന്റെ വിവാഹമോചനം, രോഗം, അങ്ങനെയെല്ലാം വളരെ പരസ്യമായിരുന്നു. ദുർബലയാണെന്ന് പറഞ്ഞ് നിങ്ങൾ നിരന്തരം എന്നെ വിലയിരുത്തുന്നു, ദുർബലയാണെന്ന് പറഞ്ഞ് നിരന്തരം ട്രോളുന്നു".- സാമന്ത പറഞ്ഞു.

തന്റെ കാര്യത്തിൽ എല്ലാം ശരിയായിട്ടില്ല, ജീവിതവും ശരിയായിട്ടില്ല. പക്ഷേ അതേക്കുറിച്ച് സംസാരിക്കാൻ കഴിയുന്നുണ്ട്. താൻ എല്ലാം തികഞ്ഞയാളുമല്ല. തെറ്റുകൾ ചെയ്തേക്കാം, പക്ഷേ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്. സാധാരണ കുടുംബത്തിൽ നിന്നുവന്ന് സിനിമാരംഗത്ത് തന്റേതായ ഇടം നേടിയതിനേക്കുറിച്ചും താരം പറയുന്നുണ്ട്.

‘’എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്. ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രി കൊണ്ട് താരമായി മാറി, പേരും പ്രശസ്തിയും പണവും കയ്യടിയും വന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.’’- സാമന്ത കൂട്ടിച്ചേർത്തു. 2021 ഒക്ടോബർ രണ്ടിനാണ് സാമന്തയും നാ​ഗ ചൈതന്യയും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

Cinema News: Actress Samantha opens up facing trolls and judgements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT