സാമന്തയുടേതായി അടുത്തിടെ പുറത്തിറങ്ങിയതിൽ സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'മാ ഇൻടി ബംഗാരം'. 50 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം നിർമിച്ചതും സാമന്ത തന്നെയായിരുന്നു. സാമന്തയുടെ ഭർത്താവും നിർമാതാവുമായ രാജ് നിദിമോരുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
'മാ ഇൻടി ബംഗാരം' സൂപ്പർ ഹിറ്റായി മാറിയതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് രാജ് നിദിമോരു അറിയിച്ചിരുന്നു. ചിത്രത്തിൽ ഹെവി ആക്ഷൻ റോളിലാണ് സാമന്ത എത്തിയത്. ചിത്രത്തിലെ 'തസ്സാദിയ...' എന്ന പാട്ടും ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ ഈ പാട്ട് ചിത്രീകരിച്ചപ്പോഴുള്ള രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായിക നന്ദിനി. 'തസ്സാദിയ...' ചിത്രീകരിക്കുന്ന സമയത്ത് സാമന്ത ഭയങ്കര ക്ഷീണിത ആയിരുന്നുവെന്നും പനി എന്തെങ്കിലും ആയിരിക്കുമെന്നാണ് താൻ കരുതിയതെന്നും പറയുകയാണ് നന്ദിനി.
പിറ്റേദിവസം താൻ ഗർഭിണിയാണെന്ന് സാമന്ത വെളിപ്പെടുത്തിയപ്പോഴാണ് യഥാർഥ കാരണം മനസിലായതെന്നും നന്ദിനി പറയുന്നു. ഷൂട്ടിങ്ങിനിടെ സാമന്തയ്ക്ക് മോണിങ് സിക്നെസ് (ഗർഭകാലത്ത് ഉണ്ടാകുന്ന ഛർദിൽ പോലുള്ള അവസ്ഥ) ഉണ്ടായിരുന്നുവെന്നും സംവിധായിക വെളിപ്പെടുത്തി.
അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം സാമന്ത വാർത്താ സമ്മേളനത്തിൽ തുറന്നുപറഞ്ഞത്. നിരവധി ആരാധകരാണ് സാമന്തയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates