Sanal Kumar Sasidharan on Joju George And Churuli Issue ഫയല്‍
Entertainment

'ഈ വിവാദം മഞ്ജു വാര്യരെക്കുറിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് മുക്കാന്‍'; ജോജു വെറും ഉപകരണം മാത്രമെന്ന് സനല്‍കുമാര്‍

നിലനില്‍പിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത അഭിനേതാവ്.

സമകാലിക മലയാളം ഡെസ്ക്

ചുരുളി വിവാദത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നിലനില്‍പിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത അഭിനേതാവ് എന്നാണ് ജോജുവിനെ സനല്‍ കുമാര്‍ വിശേഷിപ്പിക്കുന്നത്.

അതേസമയം മഞ്ജു വാര്യരെക്കുറിച്ചു താന്‍ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം എന്നും സനല്‍ കുമാര്‍ പറയുന്നുണ്ട്. ജോജു ഒരു പാവം ഉപകരണം മാത്രമാണെന്നും സനല്‍ കുമാര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സനല്‍ കുമാറിന്റെ പ്രതികരണം.

സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്

പ്രിയപ്പെട്ട ലിജോ ഇയാള്‍ ഒരു പാവം ഉപകരണം മാത്രമാണ്. നിലനില്‍പിന് വേണ്ടി ആരെയും തള്ളിപ്പറയാനും ചതിക്കാനും മടിയില്ലാത്ത, നിലപാടില്ലാത്ത ഒരു അഭിനേതാവ്. സിനിമയില്‍ തെറിവിളിച്ചതില്‍ പശ്ചാത്തപിക്കുന്ന ഇയാള്‍ ജീവിതത്തില്‍ ഒരു കാര്യവുമില്ലാതെ എന്നെ വിളിച്ച തെറി ഞാന്‍ റെക്കോര്‍ഡ് ചെയ്ത് പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. അത്രയും ചീഞ്ഞ വാക്കുകളൊന്നും അയാള്‍ ചെയ്ത കഥാപാത്രം പറയുന്നില്ല.

ഈ പാവം ചതിയന്‍ ഇപ്പോള്‍ ഇങ്ങനെയൊരു ഗുണ്ട് പൊട്ടിച്ചിരിക്കുന്നത് കേരളത്തിന്റെ പൊതുമനസാക്ഷിയെ നിയന്ത്രിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങ് നടത്തുന്ന നുണ ഫാക്ടറിയുടെ താല്പര്യ പ്രകാരമാണ്. അതിന് കാരണം ലിജോയോ ചുരുളിയോ തെറിയോ അല്ല. മഞ്ജു വാര്യരെക്കുറിച്ചു ഞാന്‍ എഴുതിയ പോസ്റ്റ് ഉത്തരമില്ലാതെ മുക്കുന്നതിന് കണ്ടെത്തിയ ഒരുപാധിയാണ് ഈ വിവാദം. ഇയാള്‍ ഇങ്ങനെ ഉപകരണം ആക്കപ്പെടുന്ന കാര്യം ഇയാള്‍ പോലും അറിയുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.

Sanal Kumar Sasidharan slams Joju George in his ongoing issues with Churuli makers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT