ടീസറിൽ നിന്ന് 
Entertainment

കാമാത്തിപുരത്തിന്റെ ശക്തിയും ഭയവും, ഗംഗുഭായിയായി ഞെട്ടിച്ച് ആലിയ ഭട്ട്, ടീസർ പുറത്ത്

സഞ്ജയ് ലീല ബൻസാലിയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ആലിയയാണ് ടീസർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ആലിയ ഭട്ടിനെ പ്രധാനകഥാപാത്രമാക്കി സൂപ്പർഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ടീസർ പുറത്ത്. റെഡ് സ്ട്രീറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ​മാഫിയ ക്വീൻ ​ഗം​ഗുഭായിയായാണ് ആലിയ ഭട്ട് ചിത്രത്തിൽ അഭിനയിക്കുന്നത്. പഞ്ച് ഡയലോ​ഗുകളും മാസ് സീനുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീസർ. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ആലിയയാണ് ടീസർ പുറത്തുവിട്ടത്. 

മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമാത്തിപുര അടക്കിവാണിരുന്ന ഗംഗുഭായിയുടെ  ജീവിത ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റർ എത്തിയിരുന്നു.  ജൂലൈ 30-നാണ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. 

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ്  സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന്‍ നഷ്ടമായി; അന്വേഷണത്തിന് എസ്‌ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍