സഞ്ജു സാംസണ്‍, രജനികാന്ത്‌ 
Entertainment

'സ്റ്റൈലു സ്റ്റൈലു താന്‍'; ജയിലര്‍ 2 കാണാന്‍ തീയറ്റര്‍ വാടകയ്ക്ക് എടുത്ത് സഞ്ജു

ഇപ്പോള്‍ തന്നെ ഞാന്‍ ഒരു ദിവസം വൈകി. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലയാളികള്‍ക്ക് എന്നും ഹരമാണ് സഞ്ജുവിന്റെ ബാറ്റിങ്. ടി20യില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്നതുപോലെ തന്നെയാണ് അദ്ദേഹത്തിന് രജനികാന്തിനോടുള്ള ആരാധന. അക്കാര്യം അത് പലപ്പോഴും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. . രജനീകാന്തിന്റെ പുതിയ ചിത്രമായ 'ജയിലര്‍ 2' കാണാന്‍ ഒരു തിയറ്റര്‍ മുഴുവനായി ബുക്ക് ചെയ്താണ് സഞ്ജു സാംസണ്‍ ഞെട്ടിച്ചത്.

തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ടീമംഗങ്ങള്‍ക്കുമൊപ്പം സിനിമ കാണാനാണ് സഞ്ജു തിയറ്റര്‍ മുഴുവനായി വാടകയ്ക്കെടുത്തത്. ഈ മാസം 15ന് റിലീസ് ചെയ്ത ചിത്രം 16നാണ് ബംഗളൂരുവിലെ തീയറ്ററില്‍ സഞ്ജു കണ്ടത്. 17ന് ഇന്ത്യന്‍ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരത്തിനായാണ് ടീം ബംഗളൂരുവില്‍ എത്തിയത്. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചിരുന്നു.

'രജനി സാറിന്റെ സിനിമകള്‍ കാണാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ഞാന്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇപ്പോള്‍ തന്നെ ഞാന്‍ ഒരു ദിവസം വൈകി. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഇന്നലെ ഡല്‍ഹിയില്‍ ഒരു പരിപാടി ഉണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് സിനിമ കാണാന്‍ കഴിയാതെ പോയത്.' - സഞ്ജു പറഞ്ഞു.'എന്നാല്‍ ഇന്ന്, ഭാഗ്യവശാല്‍ തിയറ്റര്‍ മുഴുവനായും ബുക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞു. ഞാന്‍ എന്റെ സുഹൃത്തുക്കളെയും ക്ഷണിച്ചിട്ടുണ്ട്, എന്റെ ഭാര്യയും ഇവിടെയുണ്ട്. സ്‌ക്രീനില്‍ രജനി സാറിനെ കാണുന്നതിന്റെ അവേശത്തിലാണ്.' തമിഴ് അറിയാവുന്ന ഇന്ത്യന്‍ ടീമിലെ ചില അംഗങ്ങളും സിനിമ കാണാന്‍ എത്തുന്നുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍ 2' 2023ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ജയിലറിന്റെ' രണ്ടാം ഭാഗമാണ്. മലയാളി താരമായ സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ വില്ലന്‍. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ അതിഥി താരമായും എത്തുന്നുണ്ട്. മികച്ച പ്രതികരണം ലഭിക്കുന്ന സിനിമ, ആഗോള ബോക്‌സ് ഓഫിസില്‍ വമ്പന്‍ കലക്ഷനുമായി മുന്നേറുകയാണ്.

Sanju Samson's Rajinikanth fandom goes next level, books entire theatre for Jailer 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫ്രാൻസും അൽബേനിയയും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്; രാജ്യത്ത് ഭരണമാറ്റത്തിനായുള്ള നീക്കങ്ങളെന്ന് ആർഎസ്എസ് മേധാവി

24 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്‍ജി വേര്‍ഷന്റെ ബുക്കിങ് ആരംഭിച്ചു

സെഞ്ച്വറി!!! രഞ്ജി തുടങ്ങി, സർഫറാസ് ഫോമിലെത്തി!

ഇനി ഒരാഴ്ച കൂടി... കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ; പത്താം ക്ലാസ് യോഗ്യത

മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍; ഹോണ്ട എഡിവി 160 ട്രികോ എഡിഷന്‍, ഫീച്ചറുകള്‍