അവനോവിലോന പോസ്റ്റർ, സന്തോഷ് കീഴാറ്റൂർ/ ഫേയ്സ്ബുക്ക് 
Entertainment

പാവാടയും ബ്ലൗസുമിട്ട് സന്തോഷ് കീഴാറ്റൂർ, 'അവനോവിലോന'യുടെ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

ഈ ചിത്രത്തിലൂടെ സന്തോഷ് കീഴാറ്റൂർ ആദ്യമായി നിർമാതാവാകുന്നു എന്ന പ്രത്യേകതയുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്തോഷ് കീഴാറ്റൂർ ട്രാൻസ്ജെൻഡറായി എത്തുന്ന ‘അവനോവിലോന’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഷെറി, ദീപേഷ് എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം. ഈ ചിത്രത്തിലൂടെ സന്തോഷ് കീഴാറ്റൂർ ആദ്യമായി നിർമാതാവാകുന്നു എന്ന പ്രത്യേകതയുമുണ്ട്. അരങ്ങിലും അണിയറയിലും നിറഞ്ഞു നിൽക്കുന്ന ട്രാൻസ്ജെൻഡർ കലാകാരന്മാരാണ് ചിത്രത്തിന്റെ പ്രത്യേകത.

പാവാടയും ബ്ലൗസുമിട്ട്കയ്യിൽ ഒരു ബാ​ഗുമായി നിൽക്കുന്ന സന്തോഷ് കീഴാറ്റൂരാണ് പോസ്റ്ററിൽ. സമൂഹത്തിൽ ട്രാൻസ്ജെൻഡർമാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സംവിധായകരായ ഷെറി, ദീപേഷ് എന്നിവർ ചേർന്നു നടത്തിയ ഒരു പഠനം തന്നെയാണ് അവനോവിലോന. ഏതാണ്ട് 8 വർഷത്തോളം ഈ കഥയ്ക്കു പിന്നാലെയായിരുന്നു എന്നാണ് ഇവർ പറയുന്നത്. പൊതുജനങ്ങൾക്കിടയിൽ ട്രാൻസ്ജെൻ‍ഡർമാർ എങ്ങനെ വിലയിരുത്തപ്പെടുന്നുവെന്നും അവർ എങ്ങനെ അത് അതിജീവിക്കുന്നുവെന്നും ഈ സിനിമ വരച്ചിടുന്നുവെന്നും ദീപേഷ് വ്യക്തമാക്കി.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പത്തിലേറെ ട്രാൻസ്ജെൻഡേഴ്സ് സിനിമയുടെ ഭാഗമാകുന്നു. കാസർകോട് സ്വദേശിനി വർഷ ജിത്തു നീലേശ്വരമാണ് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ. ട്രാൻസ്ജെൻഡർമാരായ റിയ ഇഷ കോസ്റ്റ്യൂംസും മണിക്കുട്ടി മേക്കപ്പും ചെയ്യുന്നു. രവീണ, ലാവണ്യ, കാർത്തിക, വാണി, ലിജ ലൈജു, കൃഷ്ണേന്ദു, സിതാര, സിനി തുടങ്ങിയ ട്രാൻസ് താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആത്മീയ, കെ.സി.കൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 18 ദിവസം കൊണ്ടു കണ്ണൂർ, ബർണശ്ശേരി എന്നിവിടങ്ങളിലാണ് അവനോവിലോനയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT