Sneha Sreekumar, Sathyabhama ഇൻസ്റ്റ​ഗ്രാം
Entertainment

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

ഇപ്പോഴിതാ വീണ്ടും സ്നേഹയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ.

Author : സമകാലിക മലയാളം ഡെസ്ക്

നടി സ്നേഹ ശ്രീകുമാറിനെതിരെ കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. ആർഎൽവി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്കെതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് പിന്നിൽ. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമെ സ്നേഹയ്ക്ക് എതിരെ ബോഡി ഷെയ്മിങ്ങും സത്യഭാമ നടത്തി.

ഇപ്പോഴിതാ വീണ്ടും സ്നേഹയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. ഒപ്പം ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. "നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ".- എന്നാണ് സത്യഭാമ സോഷ്യൽ‌ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

അതേസമയം സത്യഭാമയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ‘‘പിണ്ഡോദരി മോളെ’’ എന്ന് പറഞ്ഞു കൊണ്ടാണ് സ്നേഹക്കെതിരെ കഴിഞ്ഞ ദിവസം സത്യഭാമ വിഡിയോ പങ്കുവച്ചത്. സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപ്പെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നും വിഡിയോയിൽ സത്യഭാമ ഭീഷണി മുഴക്കിയിരുന്നു.

സ്നേഹയുടെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിട്ടുണ്ട്. ‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ".- എന്നാണ് വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചത്.

Cinema News: Sathyabhama again controversial remarks about Sneha Sreekumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം