Sayanora Philip ഫെയ്സ്ബുക്ക്
Entertainment

നന്നായി ഡാന്‍സ് ചെയ്യുമെങ്കിലും എന്നെ ടീമില്‍ എടുത്തില്ല, പ്രശ്‌നം നിറവും രൂപവും; പിന്നെ ഭരതനാട്യം ചെയ്തിട്ടില്ല: സയനോര

ആ ട്രോമ വര്‍ഷങ്ങളോളം നീണ്ടു, പിന്നെ ഭരതനാട്യം ചെയ്തിട്ടുമില്ല

സമകാലിക മലയാളം ഡെസ്ക്

ഗായികയായിട്ടാണ് സയനോര ഫിലിപ്പിനെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത്. മലയാളത്തിലും തമിഴിലുമൊക്കെ മെലഡിയും ഫാസ്റ്റ് നമ്പറുമൊക്കെ പാടുന്ന, സദസിനെ ഇളക്കി മറിക്കാന്‍ സാധിക്കുന്ന ഗായിക. ഇന്ന് സയനോരയെന്നാല്‍ ഗായിക മാത്രമല്ല. സംഗീത സംവിധായക, നടി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി പല മേഖലകളില്‍ സാന്നിധ്യം അറിയിച്ച താരമാണ് സായനോരയിന്ന്.

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സയനോരയെ തേടിയെത്തിയിട്ടുണ്ട്. ബറോസ് എന്ന ചിത്രത്തിലൂടെയാണ് സയനോരയെ തേടി പുരസ്‌കാരമെത്തിയത്. ലോകയിലും ഓടും കുതിര ചാടും കുതിരയിലും കല്യാണി പ്രിയദര്‍ശന് ശബ്ദം നല്‍കിയും സയനോര കയ്യടി നേടി.

എളുപ്പമായിരുന്നില്ല സയനോരയുടെ ഈ യാത്ര. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങിനെക്കുറിച്ചും നിറത്തിന്റെ പേരിലുള്ള മാറ്റി നിര്‍ത്തലുകളെക്കുറിച്ചുമെല്ലാം സയനോര സംസാരിച്ചിട്ടുണ്ട്. നടി ഗൗരി കിഷനുണ്ടായ അനുഭവത്തിന് പിന്നാലെ ബോഡി ഷെയ്മിങ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സയനോര.

''സ്‌കൂളില്‍ പഠിക്കുന്ന കാലത്തു ഭരതനാട്യം പഠിച്ചിരുന്നു. നന്നായി ഡാന്‍സ് ചെയ്യുമെങ്കിലും എന്നെ ടീമില്‍ എടുത്തില്ല. നിറവും രൂപവുമായിരുന്നു പ്രശ്‌നം. ആ ട്രോമ വര്‍ഷങ്ങളോളം നീണ്ടു, പിന്നെ ഭരതനാട്യം ചെയ്തിട്ടുമില്ല. ഈ വേദന അറിയാവുന്നതു കൊണ്ടാണ് ചുറ്റുമുള്ള ഇത്തരം മോശം കാര്യങ്ങള്‍ കേള്‍ക്കാനുള്ള മനസ് വന്നത്.'' എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില് സയനോര പറയുന്നത്.

''പഴയ കണ്ണൂരുകാരി പെണ്‍കുട്ടിയില്‍ നിന്നു ധൈര്യമുള്ള ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് ഞാന്‍. സ്വയം അംഗീകരിക്കുക എന്നതാണ് പ്രധാനം. ബോഡി ഷെയ്മിങിന്റെ പേരില്‍ സമൂഹം നിന്നു വെടിവച്ചു കൊണ്ടിരിക്കുന്നതിനിടയിലൂടെയാണ് നമ്മള്‍ നടക്കുന്നത്. ഇടയ്ക്ക് നമുക്കും വെടിയേല്‍ക്കും. പക്ഷെ എഴുന്നേറ്റു വീണ്ടും നടക്കുന്നതിലാണ് വിജയം. ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് കണ്ട് ഒരാളെങ്കിലും മാറിയില്‍ അതല്ലേ വിജയം'' എന്നും സയനോര പറയുന്നു.

Sayanora Philip about bodyshaming and how she comes back from the falls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT