സീമ ജി നായരും നന്ദു മഹാദേവനും/ ഫേയ്സ്ബുക്ക് 
Entertainment

'നന്ദുട്ടാ, എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ'; വേദനയോടെ സീമ ജി നായർ

സോഷ്യൽ മീഡിയയിൽ വലിയ വേദനയാവുകയാണ് നന്ദുവിന്റെ വിയോ​ഗം

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾ നീണ്ട കാൻസർ പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വലിയ വേദനയാവുകയാണ് നന്ദുവിന്റെ വിയോ​ഗം. ഇപ്പോൾ നന്ദുവിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സീമ ജി നായർ. വേദനകൾ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടൻ പോയി എന്നാണ് താരം കുറിക്കുന്നത്. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്, മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട് നീ എവിടെക്കാണ് പോയത്. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.- സീമ കുറിച്ചു. 

സീമ ജി നായരുടെ കുറിപ്പ് വായിക്കാം

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി. ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകത്തേയ്ക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷേ.... പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT