അജിത്, വിജയ്, ശിവകാർത്തികേയൻ ഫെയ്സ്ബുക്ക്
Entertainment

തല, എസ്കെ! ​'ഗോട്ട് 2' വിൽ ദളപതിക്കു പകരം ആര്?

രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയാണ് ചിത്രം അവസാനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ദളപതി വിജയ് നായകനായെത്തിയ ദ് ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സമ്മിശ്ര പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 5 നാണ് തിയറ്ററുകളിലെത്തിയത്. രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയാണ് ചിത്രം അവസാനിച്ചത്.

'ഗോട്ട് വേഴ്സസ് ഒജി'യെന്നാണ് എന്‍ഡ് ക്രെഡിറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ​ഗോട്ട് 2 വിൽ ആരായിരിക്കും നായകനായെത്തുക എന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ച നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ രണ്ടാം ഭാഗത്തില്‍ താരം ഉണ്ടാകാന്‍ സാധ്യത കുറവാണ്. പകരം വന്‍താരനിര തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അജിത്തിന്റെ പേരു തന്നെയാണ് ഏറ്റവും മുൻപന്തിയിൽ. വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്നു അജിത് തന്നോടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സൂചിപ്പിച്ചിരുന്നതായി സംവിധായകന്‍ വെങ്കട് പ്രഭുവും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാ​ഗത്തിൽ അജിത് നായകനാകാനുള്ള സാധ്യതകളും ആരാധകർ തള്ളിക്കളയുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നടൻ ശിവകാർത്തികേയന്റെ പേരും കടന്നു വരുന്നുണ്ട്. ലീഡ് റോളുകളിൽ അജിത്തും ശിവകാർത്തികേയനും വന്നാൽ നന്നായിരിക്കുമെന്ന് പറയുന്നവരും കുറവല്ല. ​ഗാന്ധി, ജീവൻ എന്നീ കഥാപാത്രങ്ങളായാണ് ​ഗോട്ടിൽ വിജയ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?