അടുത്തിടെയാണ് പ്രമുഖ യൂട്യൂബറായ ടിടിഎഫ് വാസനുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ വന്നത് 
Entertainment

'പ്രിയപ്പെട്ടവനെ, ഞാൻ എന്നും നിനക്കൊപ്പമുണ്ട്': അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിൻ സോയ

അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിലായിരുന്നു അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി ശാലിൻ സോയ. തമിഴിലെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയതോടെ താരത്തിന് ആരാധകർ ഏറെയാണ്. അടുത്തിടെയാണ് പ്രമുഖ യൂട്യൂബറായ ടിടിഎഫ് വാസനുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. കഴിഞ്ഞ ദിവസം ടിടിഎഫ് വാസൻ അറസ്റ്റിലായിരുന്നു. അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിലായിരുന്നു അറസ്റ്റ്. ഇപ്പോൾ കാമുകന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ശാലിൻ.

ഏത് പ്രതിസന്ധി ഘട്ടത്തിലും താനം കൂടെയുണ്ടാകും എന്നുമാണ് ടിടിഎഫ് വാസനോട് ശാലിൻ പറഞ്ഞത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു "നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം.’- ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ശാലിൻ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം കാര്‍ ഓടിച്ചതുൾപ്പടെ ആറ് വകുപ്പുകൾ ചുമത്തിയാണ് വാസനെ മധുര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നാൽപതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റി ആണ് ടിടിഎഫ് വാസൻ. സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടാറുണ്ട്. അപകടകരമായി ബൈക്ക് സ്റ്റണ്ട് നടത്തിയതിന് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT