ഷാറൂഖ് ഖാൻ ,പത്താൻ/ ചിത്രം ഫെയ്‌സ്ബുക്ക് 
Entertainment

1000 കോടി കടന്ന് കളക്ഷൻ, പ്രദർശനം 50 ദിവസം പൂർത്തിയാക്കി പത്താൻ

ബോക്‌സ്ഓഫീസ് തകർത്ത ചിത്രം 1000 കോടിലയിലധികം കളക്ഷൻ ഇതുവരെ നേടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലീസ് ആകുന്നതിന് മുൻപ് തന്നെ ചർച്ചയായ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായ പത്താൻ. ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 500 കോടി ക്ലബിൽ ഇടംപിടിച്ച ചിത്രം ഇപ്പോൾ ആ​ഗോളതലത്തിൽ തിയേറ്ററുകളിലെ പ്രദർശനം 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ബോക്‌സ്ഓഫീസ് തകർത്ത ചിത്രം 1000 കോടിലയിലധികം കളക്ഷൻ ഇതുവരെ നേടി. ജനുവരി 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്. 

തിയേറ്ററുകളിൽ ചിത്രം 50 ദിവസം പിന്നിട്ടതിന്റെ സന്തോഷം വൈആർഎഫ് വിതരണ കമ്പനിയുടെ വൈസ് പ്രസിഡന്റ് റോഹൻ മൽഹോത്ര പങ്കുവെച്ചു. 'പത്താൻ' തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മുമ്പോരിക്കലുമില്ലാത്ത തരത്തിലുള്ള പിന്തുണയാണ് ജനങ്ങളുടെ ഭാ​ഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇത് പത്താനെ പിന്തിണയ്ക്കാൻ ആ​ഗ്രഹിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

സൽമാൻ ഖാൻ ചിത്രം 'ഏക് ദാ ടൈ​ഗർ', 'ടൈ​ഗർ സിന്ദാ ​ഹേ', ഹൃത്വിക് റോഷൻ ചിത്രം 'വാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം ആദിത്യ ചോപ്രയുടെ സ്‌പൈ യൂണിവേഴ്സ് നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് പത്താൻ.

നാല് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ ആണ് നായിക. ജോൺ ഏബ്രഹാം,
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT