Shahrukh Khan വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ബോളിവുഡും ഷാരൂഖ് ഖാന്‍ തന്നേയും മറന്നുപോയിട്ടുണ്ടാകും ആ കാലം

സമകാലിക മലയാളം ഡെസ്ക്

ആരാണ് ഷാരൂഖ് ഖാന്‍? സൂപ്പര്‍ സ്റ്റാര്‍, കിങ് ഖാന്‍, ബാദ്ഷ, ദ ലാസ്റ്റ് സൂപ്പര്‍ സ്റ്റാര്‍... ഉത്തരങ്ങള്‍ പലവിധമായിരിക്കും. എന്നാല്‍ ഷാരൂഖ് ഖാന്റെ ജീവിതത്തേയും കരിയറിനേയും ഏറ്റവും എളുപ്പത്തില്‍ നിര്‍വചിക്കാന്‍ സാധിക്കുന്നത് ഒരു മധ്യവര്‍ഗ ഇന്ത്യക്കാരന്റെ സാധ്യതകളുടെ പരമോന്നതിയെന്നാകും. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന, മാച്ചോ ഹീറോ ലുക്കില്ലാതിരുന്ന, അടിമുടി ഡല്‍ഹിക്കാരനായൊരു പയ്യന്‍ ഇന്ന് ഇന്ത്യന്‍ സിനിമയുടെ രാജാവാണ്. ചരിത്രത്തില്‍ തന്നെ സമനാതകളോ പകരക്കാരോ ഇല്ലാത്ത, സ്വയമൊരു ചരിത്രമായവന്‍.

ടെലിവിഷനിലൂടെയാണ് ഷാരൂഖ് ഖാന്‍ കരിയര്‍ ആരംഭിക്കുന്നത്. സഹതാരമായി ബോളിവുഡിലെത്തി, വില്ലനായി ബ്രേക്കൗട്ട് ചെയ്തു. പിന്നെ നായകനായി, ബോളിവുഡിന്റെ റൊമാന്റിക് കിങ് ആയി. ബോളിവുഡിന്റെ തന്നെ മറുവാക്കായി. ഇന്ന് ഷാരൂഖ് ഖാന്‍ തന്റെ 60-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഷാരൂഖ് ഖാന്‍ എന്ന താരത്തിന്റെ പാട്ടാഭിഷേകത്തിനും രാജ വാഴ്ചയ്ക്കും മുമ്പ്, കരിയറിന്റെ തുടക്കകാലത്ത് അദ്ദേഹം അഭിനയിച്ച ചില ഷോര്‍ട്ട് ഫിലിമുകളും സീരിയലുകളും പരിചയപ്പെടാം.

ഉമ്മീദ്

Shahrukh Khan

ഷാരൂഖ് ഖാന്‍ നായകനായ ടെലി ഫിലിം ആണ് ഉമ്മീദ്. സയ്യിദ് മിര്‍സ, അസീസ് മിര്‍സ, കുന്ദന്‍ ഷാ എന്നിവരായിരുന്നു സംവിധാനം. ഗ്രാമത്തിലുള്ള ബാങ്കിന്റെ മാനേജറായി എത്തുന്ന യുവാവാണ് ഉമ്മീദില്‍ ഷാരൂഖ് ഖാന്‍. ആമസോണ്‍ പ്രൈം ഹിറ്റ് സീരീസായ പഞ്ചായത്തിലെ ജിതേന്ദ്രകുമാറിന്റെ കഥാപാത്രം ഉമ്മീദിലെ ഷാരൂഖ് ഖാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും അപരിചതമായൊരു നാട്ടില്‍ എത്തിച്ചേരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ ആശങ്കകളും, അപരിചിതത്വവും, അയാളുടെ നിഷ്‌കളങ്കതയുമെല്ലാം ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്നത് മനോഹരമാണ്.

മഹാന്‍ കര്‍സ്

Shahrukh Khan

ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായ ഹ്രസ്വ ചിത്രമാണ് മഹാന്‍ കര്‍സ്. 1991 ല്‍ പുറത്തിറങ്ങിയ ടെലി ഫിലിമിന്റെ സംവിധാനം ദിനേശ് ലോഖന്‍പാല്‍ ആണ്. പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നതും രസകരമായ വസ്തുതയാണ്. ഫാന്റസി ചിത്രമാണ് മഹാന്‍ കര്‍സ്. ചൂതുകളിയില്‍ പരാജയപ്പെടുന്ന, രാജാവിന്റെ ജോലിക്കാരനായിട്ടാണ് ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നത്. വളരെ സട്ടിലായ അഭിനയം കൊണ്ട് ഷാരൂഖ് മനോഹരമാക്കിയ മഹാന്‍ കര്‍സ് അതിന്റെ സന്ദേശം കൊണ്ടും ശ്രദ്ധേയമാണ്.

ദൂസര കേവല്‍

Shahrukh Khan

ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച സീരിയല്‍ ആണ് ദുസര കേവല്‍. ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്തുന്ന കേവല്‍ എന്ന ചെറുപ്പക്കാരനാണ് സീരിയലില്‍ ഷാരൂഖ് ഖാന്‍. നഗരത്തിലെത്തിയ ശേഷം ഉണ്ടാകുന്ന ചില സംഭവങ്ങളുടെ ഫലമായി കേവലിനെ കാണാതാകുന്നു. അവിടെ നിന്നും ഫ്‌ളാഷ് ബാക്കിലൂടെ കഥ പറയുന്ന സീരിയല്‍ അന്നത്തെ കാലത്തൊരു പുതിയ അനുഭവം തന്നെയായിരിക്കും. ഷാരൂഖ് ഖാന്‍ ആദ്യമായി നായകനായി അഭിനയിച്ചതും ദൂസര കേവലിലാണ്. ആ അര്‍ത്ഥത്തിലും ഈ സീരിയല്‍ പ്രധാനപ്പെട്ടതാണ്.

ദില്‍ ദരിയ

Shahrukh Khan

ഷാരൂഖ് ഖാന്‍ ആദ്യമായി അഭിനയിച്ച സീരിയല്‍ ആണ് ദില്‍ ദരിയ. വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന രണ്ട് കുടുംബങ്ങള്‍ വിഭജന സമയത്ത് പിരിയുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ദില്‍ ദരിയുടെ ഇതിവൃത്തം.

ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ്

Shahrukh Khan

വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ് എഴുതിയ ടെലി ഫിലിം. പ്രദീപ് കൃഷന്‍ ആണ് സംവിധാനം. ഷാരൂഖ് ഖാനൊപ്പം മനോജ് വാജ്‌പേയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നതും രസകരമായ വസ്തുതയാണ്. ഇരുവരും ഒരേ സമയത്ത് കരിയര്‍ ആരംഭിക്കുകയും, എന്നാല്‍ പരസ്പരം അധികം ക്രോസ് ചെയ്യാത്ത പാതയിലൂടെ സഞ്ചരിക്കുകയും ചെയ്തവരാണ്. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സിനിമയില്‍ പേരില്ലാത്ത, സ്വവര്‍ഗ്ഗാനുരാഗിയായ കഥാപാത്രമായിട്ടാണ് ഷാരൂഖ് ഖാന്‍ അഭിനയിച്ചിരിക്കുന്നത്. അരുന്ധതി റോയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Shahrukh Khan turns 60. A look into his tele films and serials before bollywood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT