ഷാജി കൈലാസിനും ആനിക്കും ആൽവിൻ ആന്റണിക്കുമൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

എന്റെ പ്രിയപ്പെട്ട 'പൊന്നു' അമ്മ; കവിയൂർ പൊന്നമ്മയെ കാണാനെത്തി ഷാജി കൈലാസും ആനിയും

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയിലൂടെയാണ് കവിയൂർ പൊന്നമ്മയെ സന്ദർശിച്ച വിവരം ഷാജി കൈലാസ് അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടി കവിയൂർ പൊന്നമ്മയെ കാണാനെത്തി സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും. പ്രായാധിക്യം കാരണം സിനിമയിൽ സജീവമല്ലാതിരിക്കുന്ന കവിയൂർ പൊന്നമ്മയെ വീട്ടിലെത്തിയാണ് ഇരുവരും സന്ദർശിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയിലൂടെയാണ് കവിയൂർ പൊന്നമ്മയെ സന്ദർശിച്ച വിവരം ഷാജി കൈലാസ് അറിയിച്ചത്. 

എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയോടൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഏറെ അനുഗ്രഹീതമായ നിമിഷങ്ങളാണിത്. സർവ ശക്തൻ എന്റെ ‘പൊൻ’അമ്മയ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.- ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷാജി കൈലാസ് കുറിച്ചു. നിർമാതാവ് ആൽവിൻ ആന്റണിയും ഒപ്പമുണ്ടായിരുന്നു. 

വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് കവിയൂർ പൊന്നമ്മ ഇപ്പോൾ. 2021 ൽ റിലീസ് ചെയ്ത 'ആണു പെണ്ണും' എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറ് പതിറ്റാണ്ടായി മലയാളത്തിന്റെ അമ്മയായി നിറഞ്ഞു നിൽക്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT