Shalini വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിങ്ങൾ എന്റെ ഒരു സിനിമയെങ്കിലും കാണൂ'; പൊതുവേദിയിൽ വച്ച് മക്കളോട് ശാലിനി

തന്റെ സിനിമകൾ ഒന്ന് പോലും കുട്ടികൾ കണ്ടിട്ടില്ലെന്ന് പറയുകയാണ് ശാലിനി.

സമകാലിക മലയാളം ഡെസ്ക്

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. കരിയറിന്റെ പീക്കിൽ നിന്ന സമയത്തായിരുന്നു അജിത്തും ശാലിനിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്ന് ശാലിനി ബ്രേക്ക് എടുക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ സിനിമകൾ ഒന്ന് പോലും കുട്ടികൾ കണ്ടിട്ടില്ലെന്ന് പറയുകയാണ് ശാലിനി.

കാണാം എന്ന് അവർ പറയുമെങ്കിലും ഇതുവരെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന് ശാലിനി പറഞ്ഞു. ജെഎഫ്ഡബ്ല്യു അവാർഡ് വേദിയിൽ വച്ച് സംസാരിക്കുകയായിരുന്നു ശാലിനി. 'എന്റെ ഒരു സിനിമയെങ്കിലും കാണൂ എന്നാണ് മക്കളോട് എനിക്ക് പറയാനുള്ളത് ശാലിനി തമാശരൂപേണ പറഞ്ഞു.

"എന്റെ മക്കൾ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാൻ ചെയ്യുമ്പോൾ, ശരി, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് അവർ അത് മാറ്റിവയ്ക്കും. സത്യത്തിൽ, ഈ അവസരം ഉപയോഗിച്ച് എനിക്ക് എന്റെ മക്കളോട് ഒരു കാര്യം പറയാനുണ്ട്. മക്കളേ, ദയ്വു ചെയ്ത് എന്റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ ?.

നമ്മൾ എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോഴൊക്കെ അവർ 'പിന്നെയാകാം' എന്ന് പറഞ്ഞ് ഒഴിയുകയാണ് പതിവ്. ഈ അടുത്ത കാലത്ത് എന്റെ മകൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'അമ്മേ, അമ്മയുടെ ഒരു ഗംഭീര സിനിമയെക്കുറിച്ച് എന്റെ കൂട്ടുകാരി പറഞ്ഞു. അതിന്റെ കഥ കേട്ടിട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, നമുക്കിത് ഒരുമിച്ച് ഇരുന്ന് കാണണം' എന്ന്.

അലൈപായുതേ എന്ന സിനിമയായിരുന്നു അത്. അവൾ അന്ന് നല്ല ആവേശത്തിലായിരുന്നു, ഞാനും ശരിയെന്ന് സമ്മതിച്ചു. പക്ഷേ അതും നടന്നില്ല. അവൾ വന്ന് അതിലെ പാട്ടുകൾ മാത്രം കേട്ടിട്ട് പോയി. ഇന്ന് ഈ ഇവന്റിന് വരുന്ന കാര്യം ഞാൻ മകനോട് സംസാരിച്ചു. അവനിക്കാര്യം സംസാരിക്കാൻ താല്പര്യം തോന്നി.

അമ്മ അവാർഡ് ഷോയ്ക്ക് പോകുന്നു, റൊണാൾഡോ ബാലന്റീൻ പുരസ്കാരം നൽകുന്നത് പോലെ അമ്മ അവാർഡ് നൽകുന്നു എന്നെല്ലാം അവൻ സുഹൃത്തുക്കളോട് പറഞ്ഞു. ഇത്ര എക്സെെറ്റഡ് ആണെങ്കിൽ എന്തുകൊണ്ട് എന്റെ ഒരു സിനിമ കണ്ട് കൂടെന്ന് ഞാൻ ചോദിച്ചു. ഓക്കെ അമ്മ കാണാം എന്ന് അവൻ. അത്ര മാത്രമേയുള്ളൂ".- ശാലിനി പറഞ്ഞു.

Cinema News: Actress Shalini Ajithkumar talks about her children's have never watched any of her films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; ഐഎസ്‌ഐ ബന്ധമുള്ള എട്ട് ഭീകരര്‍ അറസ്റ്റില്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ഒടുവില്‍ ഭൂപന്‍ കുമാര്‍ ബോറ കോണ്‍ഗ്രസ് വിട്ടു; ബിജെപിയില്‍ ചേര്‍ന്നു

മൂക്ക് കുത്തുന്നതിന് പിന്നിലെ ആരോ​ഗ്യ രഹസ്യം ഇതാണ്

പച്ചക്കറി ചുമ്മാ വേവിച്ചിട്ടു കാര്യമില്ല, ​ഗുണങ്ങൾ കിട്ടണമെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം

SCROLL FOR NEXT