Dridam ഇൻസ്റ്റ​ഗ്രാം
Entertainment

'എല്ലാ അന്വേഷണവും തുടങ്ങുന്നത് ഒരു വെളിപ്പെടുത്തലോടെയാണ്'; ഷെയ്ൻ നി​ഗമിന്റെ 'ദൃഢം' മെയ് 8 ന് തിയറ്ററുകളിൽ

ഷെയ്നിന്റെ വേറിട്ട പൊലീസ് കഥാപാത്രമാണ് ചിത്രത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം മെയ് 8 ന് റിലീസ് ചെയ്യും. ഷോബി തിലകൻ,കോട്ടയം രമേശ്, ദിനേശ് പ്രഭാകർ,നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങൾക്കു ശേഷം വേറിട്ട പൊലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു. 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഇഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റർ-വിനായക്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അമരേഷ് കുമാർ, വസ്ത്രാലങ്കാരം- ലേഖാ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പർമേശ്വരൻ, മേക്കപ്പ്- രതീഷ് വിജയൻ, സ്റ്റണ്ട് സൂപ്പർവിഷൻ- ടോണി മാഗ്വിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കറ്റീന ജീത്തു, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ. പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്, പി ആർ ഒ-എ എസ് ദിനേശ്.

Cinema News: Shane Nigam starrer Dridam movie release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

മാനസിക സമ്മർദം കുറയ്ക്കാൻ ലാവെൻഡറിന്റെ സു​ഗന്ധം; വീട്ടിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നെറ്റ് ഇല്ലേ? പ്രശ്നമില്ല; ഇനി കോളജിൽ അധ്യാപകരാകാം, യുജിസിയുടെ പുതിയ തീരുമാനം

കട്ടിങ് ബോർഡിലെ ദുർ​ഗന്ധം മുതൽ ടാപ്പുകളിലെ കറകൾ വരെ; ഉപ്പും നാരങ്ങയും ചേർത്തുള്ള ക്ലീനിങ് ടിപ്സ്

ഇനി പത്മഭൂഷൺ മമ്മൂട്ടി; വാപ്പച്ചിയ്ക്ക് കയ്യടിച്ച് ദുൽഖർ സൽമാൻ