Nivin Pauly, Sharafudheen 
Entertainment

'നിവിന്‍ വന്നു, ഞാന്‍ ഔട്ട് ആയി'; ആദ്യമായി കണ്ട 'സങ്കടകഥ' പങ്കുവച്ച് ഷറഫുദ്ദീന്‍

ഒരാളുണ്ടെന്ന് പറഞ്ഞു. ആരാണ് അവന്‍?

Author : സമകാലിക മലയാളം ഡെസ്ക്

ഓണ്‍ സ്‌ക്രീനില്‍ കയ്യടി നേടിയ കോമ്പോയാണ് നിവിന്‍ പോളിയും ഷറഫുദ്ദീനും. ഇരുവരും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ടു നടന്നവര്‍. സിനിമയിലെ യാത്രയും ഒരുമിച്ചു തന്നെയായിരുന്നു. തങ്ങള്‍ ആദ്യമായി കണ്ട കഥ പറയുകയാണ് ഷറഫുദ്ദീന്‍.

പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ഷറഫുദ്ദീന്‍ ആ കഥ പറയുന്നത്. അതൊരു സങ്കടകഥയാണെന്നാണ് താരം പറയുന്നത്. തനിക്ക് പകരക്കാരനായി വന്നതായിരുന്നു നിവിന്‍ എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

''ഗോപൂസില്‍ വച്ചാണ് ഞാനും നിവിനും ആദ്യമായി കണ്ടുമുട്ടുന്നത്. അത് എന്റെ സങ്കടകഥയാണ്. എന്നെ മാറ്റി വന്നതാണ്. മുഹ്‌സിന്‍ അന്ന് ചെറിയൊരു കഥയെഴുതി. ഷോര്‍ട്ട് ഫിലിം ചെയ്യാനായിരുന്നു പ്ലാന്‍. അപ്പോള്‍ അല്‍ഫോണ്‍സ് ചെന്നൈയില്‍ നിന്നും വന്നു. കഥ കേട്ടു. ഇത് ഞാന്‍ സംവിധാനം ചെയ്യാം എന്ന് അല്‍ഫോണ്‍സ് പറഞ്ഞു. മുഹ്‌സിന്റെ അവസരം പോയി. ഞങ്ങളെ സംബന്ധിച്ച് സംഗതി രാജമൗലി ഏറ്റെടുത്തത് പോലെയാണ്.'' ഷറഫുദ്ദീന്‍ പറയുന്നു.

''അപ്പോള്‍ തന്നെ കിച്ചു എന്നോട് പറഞ്ഞു, നീ പോയി ട്ടോ! അല്‍ഫോണ്‍സ് വേറെ ആരെയെങ്കിലും ഇറക്കുമെന്ന് അറിയാം. ഒരാളുണ്ടെന്ന് പറഞ്ഞു. ആരാണ് അവന്‍? അവനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് നിവിന്‍ വരുന്നത്. അതിലൊരു എതിരെ നില്‍ക്കുന്ന കഥാപാത്രമുണ്ടായിരുന്നു. അതെങ്കിലും കിട്ടുമെന്ന് കരുതിയിരിക്കെയാണ് മറ്റവന്‍ വരുന്നത്, സിജു വില്‍സണ്‍. അതും പോയി!'' എന്നാണ് താരം പറയുന്നത്.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിഛായയില്‍ നിവിന്‍ നായകനാകുമ്പോള്‍ ഷറഫുദ്ദീനാണ് വില്ലന്‍. മാര്‍ച്ച് 26ന് ചിത്രം തിയേറ്ററിലേക്ക് എത്തും. പൊളിറ്റിക്കല്‍ ഡ്രാമയാണ് പ്രതിഛായ.

Sharafudheen narrates the sad story of meeting Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

സുധീരന്റേത് ചരിത്രവിരുദ്ധ പ്രസ്താവന; കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് ആന്റണി - ഉമ്മൻചാണ്ടി സർക്കാരുകൾ: പിണറായി വിജയൻ

'വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല'; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!

'നിരുപാധികം എന്നെ സ്നേഹിച്ച എല്ലാവർക്കും നന്ദി'; ശബരിമലയിൽ ദർശനം നടത്തി നടൻ രവി മോഹൻ

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു