Soulmates 
Entertainment

'മനം കവര്‍ന്ന് നന്ദന്‍ ജീയും സായൂജ്യയും'; ജോയലിന്റെ 'സോള്‍മേറ്റ്‌സ്' റിലീസായി; അതിഥി വേഷത്തില്‍ ജസ്റ്റിന്‍ ചേട്ടന്‍

അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയല്‍ ഡേവിസ് ഒരുക്കിയ ഷോര്‍ട്ട് ഫിലിം പുറത്ത് വിട്ട് അണിയറ ടീം. മലയാള സിനിമയില്‍ ഇതുവരെ കാണാത്തൊരു പ്രൊമോഷന്‍ തന്ത്രവുമായാണ് ഭാവന സ്റ്റുഡിയോസ് കയ്യടി നേടുന്നത്. ചിത്രത്തില്‍ സംഗീത് പ്രതാപ് അവതരിപ്പിച്ച കഥാപാത്രമായ ജോയല്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം സോള്‍മേറ്റ്‌സ്: ഒരു സാത്തുക്കുടി പ്രണയം പുറത്തു വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.

ചിത്രത്തിലെ നിവിന്‍ പോളിയുടെ കഥാപാത്രമായ ജസ്റ്റിന്‍ ഡേവിസിന്റെ സഹോദരനാണ് സംഗീതിന്റെ ജോയല്‍. അനിയന്റെ ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നത് ജസ്റ്റിനാണ്. ജസ്റ്റിന്‍ ചിത്രത്തില്‍ ചെറിയൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. കഫെയിലെ വെയിറ്റര്‍ ആയാണ് ജസ്റ്റിന്‍ അഭിനയിക്കുന്നത്. രസകരമായ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ജോയലിന്റെ കാമുകിയായ സായൂജ്യയും നന്ദന്‍ ജിയുമാണ് സോള്‍മേറ്റ്‌സിലെ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. പാര്‍വതി അയ്യപ്പദാസും വിനീത് വിശ്വവുമാണ് ഈ കഥാപാത്രങ്ങളാകുന്നത്. 'ചെറിയാ ബീച്ചിലെ സായാഹ്നങ്ങളേക്കാള്‍ മനോഹരം നിന്നോടൊപ്പമുള്ള കടുംകാപ്പി എന്ന ക്യാപ്ഷനോടെയാണ് ഷോര്‍ട്ട് ഫിലിം പങ്കുവച്ചിരിക്കുന്നത്. ബെത്‌ലേഹം കുടുംബ യൂണിറ്റിലെ പല കഥാപാത്രങ്ങളും ഷോര്‍ട്ട് ഫിലിമില്‍ വന്നു പോകുന്നുണ്ട്.

അതേസമയം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. 150 കോടിയും പിന്നിട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ അടുത്ത ദിവസം തിയേറ്ററുകളിലെത്തും. ഇതിന്റെ ട്രെയിലറുകള്‍ പോയ ദിവസം പുറത്ത് വിട്ടിരുന്നു.

Bhavana Studios releases the short film Soulmates directed by Joel Davis from Bethlehem Kudumba Unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും