ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാം
Entertainment

'ഞങ്ങളെ നോക്കി ഇഡലി, ദോശ, സാമ്പാര്‍ എന്ന് പറയുന്നത് തമാശയല്ല': രൂക്ഷ വിമര്‍ശനവുമായി ശ്രുതി ഹാസന്‍

റാം ചരണിനോടുള്ള ഷാരുഖ് ഖാന്റെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യക്കാരെ പരിഹസിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിതിങ് സെഷനില്‍ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് താരം രൂക്ഷവിമര്‍ശനം നടത്തിയത്.

തമിഴ് ആക്‌സന്റില്‍ എന്തെങ്കിലും സംസാരിക്കാമോ എന്നാണ് ശ്രുതി ഹാസനോട് ആരാധകന്‍ ചോദിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി താരം എത്തി. 'ഇത് ചെറിയ വംശീയതയാണ്. ഇത് ശരിയല്ല. ഞങ്ങളെ നോക്കി ഇഡലി ദോശ സാമ്പാര്‍ എന്ന് പറയുന്നതും ശരിയല്ല. ഞങ്ങളെ അനുകരിക്കുന്നതിനെ തമാശയായി കരുതരുത്.'- ശ്രുതി ഹാസന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറച്ചുനാള്‍ മുന്‍പ് തെലുങ്ക് താരം റാം ചരണിനോടുള്ള ഷാരുഖ് ഖാന്റെ പെരുമാറ്റം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ആകാശ് അംബാനിയുടേയും രാധിക മര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. രാം ചരണിനെ വേദിയിലേക്ക് സ്വീകരിക്കുന്നതിനിടെ ഷാരുഖ് ഖാന്‍ ഇഡലി വട എന്നു പറയുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ; അസ്വാഭാവിക മരണത്തിന് കേസ് എടുത്തു; ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

നീറ്റ് ഇളവ് ബില്ലില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകുന്നു; സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

പൊലീസ് ക്വാട്ടേഴ്‌സില്‍ ഫാനില്‍ തുങ്ങിമരിച്ച നിലയില്‍; ചെര്‍പ്പുളശേരി എസ്എച്ച്ഒ ജീവനൊടുക്കി

കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

SCROLL FOR NEXT