ദ് ഐ ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

തെന്നിന്ത്യയും കടന്ന് ഇന്റർനാഷണൽ ലെവലിലേക്ക്; ബ്രിട്ടീഷ് സൈക്കോളജിക്കൽ ത്രില്ലറുമായി ശ്രുതി ഹാസൻ, ട്രെയ്‌ലർ

ഡാഫ്‌നെ ഷ്മോൺ ആണ് ദ് ഐ സംവിധാനം ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൈ നിറയെ സിനിമകളാണിപ്പോൾ നടി ശ്രുതി ഹാസന്. തെന്നിന്ത്യയും കടന്ന് ഇന്റർനാഷണൽ സിനിമകളുടെ കൂടെ ഭാ​ഗമായിരിക്കുകയാണ് ശ്രുതി ഇപ്പോൾ. ബ്രിട്ടീഷ് സൈക്കോളജിക്കൽ ത്രില്ലർ ദ് ഐ യിലൂടെ അന്താരാഷ്ട്ര സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി. ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നു. ഡാഫ്‌നെ ഷ്മോൺ ആണ് ദ് ഐ സംവിധാനം ചെയ്തിരിക്കുന്നത്.

മുംബൈയിൽ ഇന്ന് ആരംഭിക്കുന്ന വെഞ്ച് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം കൂടിയാണിത്. ശ്രുതിയുടെ വേറിട്ടൊരു കഥാപാത്രം തന്നെയാണ് ചിത്രത്തിലേതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. തന്റെ ഭർത്താവ് ഫെലിക്സ് ഒരു ഐലൻഡിൽ വച്ച് മുങ്ങിമരിക്കുന്നത് കാണുന്ന ഡയാന എന്ന സ്ത്രീയുടെ കഥയാണ് ദ് ഐ യുടെ പ്രമേയം.

തന്റെ ഭർത്താവിന്റെ മരണം കൺമുന്നിൽ കണ്ടതിന്റെ ആഘാതത്തിൽ നിന്ന് പുറത്തുവരാനായി നി​ഗൂഢമായ 'ഈവിൽ ഐ' എന്ന ആചാരത്തിന്റെ ഭാ​ഗമാകുകയാണ് ഡയാന. പ്രാചീനമായ ഈ ആചാരത്തിലൂടെ മരിച്ചു പോയ ഭർത്താവിനെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഡയാനയെ ഒരു സംഘം വിശ്വസിപ്പിക്കുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ശ്രുതിയാണ് ഡയാന ആയെത്തുന്നത്.

മാർക്ക് റൗളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. എമിലി കാൾട്ടൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും. രജനികാന്ത് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം കൂലിയിലും ശ്രുതി പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂലിയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും