Sibi Malayil Movies വീഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

മുറിവും മരുന്നുമാകുന്ന 'സിബി മലയില്‍ മാജിക്'; നാല് പതിറ്റാണ്ട് പിന്നിട്ട് സംവിധായകന്‍; കണ്ടിരിക്കേണ്ട സിനിമകള്‍

അബിന്‍ പൊന്നപ്പന്‍

നാല്‍പ്പത് വര്‍ഷം മുമ്പ് ഇതുപോലൊരു ജൂണ്‍ 19 നാണ് മലയാളികളേയും കൊണ്ട് ഒരു ബസ് മുത്താരംകുന്നിന്റെ മണ്ണിലേക്ക് പോകുന്നത്. പോസ്റ്റ്മാസ്റ്റര്‍ ദിലീപ് കുമാറിനൊപ്പം അവിടെയെത്തിയ മലയാളികളും ആ നാട്ടുകാരായി മാറിയത് നിമിഷങ്ങള്‍ക്കകമാണ്. ഗുസ്തി പ്രാന്തന്‍ ഗുട്ടന്‍ പിള്ളയുടേയും ഉടുമ്പിന്റേയും പകയും നകുലന്റേയും സഹദേവന്റേയും ശത്രുതയുമെല്ലാം നമ്മളിന്നും മനസില്‍ കൊണ്ട് നടക്കുന്നു. മുത്താരംകുന്നിനൊപ്പം സിബി മലയില്‍ എന്ന ചലച്ചിത്രകാരനും സംവിധായക വേഷത്തില്‍ ഇന്ന് 40 തികഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയുടെ ഉമ്മറത്ത് തന്നെയുണ്ട് സിബി മലയില്‍. ഒരു ജോണറിലും കുടുങ്ങി കിടക്കാതെ സഞ്ചരിച്ച സംവിധായകനാണ് സിബി മലയില്‍. മുത്താരംകുന്നില്‍ നിന്നും തനിയാവര്‍ത്തനത്തിലേക്കും ഓഗസ്റ്റ് ഒന്നിലേക്കും കിരീടത്തിലേക്കും അവിടെ നിന്നും സദയത്തിലേക്കും സമ്മര്‍ ഇന്‍ ബദ്‌ലഹേമിലേക്കുമെല്ലാം അദ്ദേഹം ഇറങ്ങി നടന്നു. കാലത്തിനൊപ്പവും കാലത്തിന് മുമ്പേയും സഞ്ചരിച്ചു.

സിബി മലയിലിന്റെ ഫിലിമോഗ്രഫിയില്‍ നിന്നൊരു ടോപ് 10 ഉം ടോപ് 5 ഉം ഒക്കെ നിശ്ചയിക്കുക ഏറെ പ്രയാസകരമാണ്. മലയാള സിനിമയുടെ ഗതി മാറ്റിയ, കാലത്തെ അടയാളപ്പെടുത്തിയ ഒരുപിടി സിനിമകളുടെ അദ്ദേഹത്തിന്റെ ക്രെഡിറ്റ് ലിസ്റ്റില്‍. കണ്ടിരിക്കേണ്ട ചില സിബി മലയില്‍ സിനിമകള്‍ പരിചയപ്പെടാം.

തനിയാവര്‍ത്തനം

Thaniyavarthanam

പ്രേക്ഷകനെ വേട്ടയാടുന്ന ലോഹിതദാസിന്റെ രചനയില്‍ പിറന്ന സിനിമ. മമ്മൂട്ടി, തിലകന്‍, മുകേഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍. മരിക്കുവോളം തന്നെ പിന്തുടര്‍ന്നിരുന്ന, തന്റെ ഉറക്കം കെടുത്തിയിരുന്ന കഥാപാത്രമാണ് തനിയാത്തവര്‍ത്തനത്തിലെ ബാലന്‍ മാഷ് എന്നാണ് ഒരിക്കല്‍ ലോഹിതദാസ് പറഞ്ഞിട്ടുള്ളത്.

ഒടിടി പ്ലാറ്റ്‌ഫോം: ആമസോണ്‍ പ്രൈം വീഡിയോ.

കിരീടം / ചെങ്കോല്‍

സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ക്ലാസിക് പരമ്പര. കൈ വെള്ളയ്ക്കുളില്‍ നിന്നും സേതുമാധവന്റെ ജീവിതം ഊര്‍ന്നിറങ്ങിപ്പോയത് മലയാളികളുടെ മനസിലെല്ലാം മുറിവ് നല്‍കിക്കൊണ്ടാണ്. തിലകന്‍, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമകളാണ് കിരീടവും ചെങ്കോലും. രണ്ട് സിനിമയായിരിക്കുമ്പോഴും ഒന്നല്ലാതെ കാണാന്‍ സാധിക്കാത്തവ.

ഒടിടി പ്ലാറ്റ്‌ഫോം : ജിയോ ഹോട്ട്‌സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ്.

ദശരഥം

dhasharadam

മോഹന്‍ലാല്‍, മുരളി, സുകുമാരന്‍, നെടുമുടി വേണു, രേഖ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ലോഹിതദാസ് ആണ്. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടിലെ ക്ലാസിക്കുകളിലൊന്ന്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗവും മോഹന്‍ലാലിന്റെ പ്രകടനവും മലയാളി ഒരിക്കലും മറക്കില്ല.

ഒടിടി പ്ലാറ്റ്‌ഫോം : യൂട്യൂബ്

ഭരതം

bharatham

മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ. ഉര്‍വ്വശി, നെടുമുടി വേണു തുടങ്ങിയവരുടേയും ഗംഭീര പ്രകടനം കൊണ്ടും അടയാളപ്പെടുത്തിയ സിനിമ. സംഗീതത്തിലൂടേയും അനശ്വരമായി മാറിയ സിനിമ. ഈ ചിത്രത്തിന്റേയും രചന ലോഹിതദാസിന്റേതാണ്.

ഒടിടി പ്ലാറ്റോഫം : യൂട്യൂബ്, ജിയോ ഹോട്ട്‌സ്റ്റാര്‍

സദയം

sadayam

എംടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്ന് കണ്ട സിനിമ. എംടിയുടെ എഴുത്തും മോഹന്‍ലാലിന്റെ കണ്ണുകളും ഒരുപോലെ കാഴ്ചക്കാരുടെ ഉണ്ണില്‍ കനല് കോരിയിട്ടാണ് കടന്നു പോയത്. തിലകന്‍, നെടുമുടി വേണു, മുരളി, ശ്രീനിവാസന്‍, മാധു, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഒടിടി പ്ലാറ്റ് ഫോം : പ്രൈം വീഡിയോ.

ആകാശദൂത്

akashadhoothu

ഡെന്നീസ് ജോസഫിന്റെ രചനയില്‍ ഒരുങ്ങിയ സിനിമ. മാധവി, മുരളി, നെടുമുടി വേണു, എന്‍എഫ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ. ആകാശ്ദൂത് മലയാളിയെ കരയിപ്പിച്ചത് പോലെ മറ്റൊരു സിനിമയും കരിയിപ്പിച്ചിട്ടില്ല.

ഒടിടി പ്ലാറ്റ്‌ഫോം : യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ.

സമ്മര്‍ ഇന്‍ ബദ്‌ലഹേം

Summer In Bathlahem

ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തിയ സിനിമ. ചിരിക്കാനും ആടിപ്പാടി ആഘോഷിക്കാനും കൂടെ നില്‍ക്കുന്ന സിനിമ. എത്ര കണ്ടാലും മതി വരാത്ത സിനിമകളിലൊന്നാണ് സമ്മർ ഇന്‍ ബദ്ലഹേം. ഡെന്നീസ് ജോസഫ് ആണ് സിനിമയുടെ രചന.

ഒടിടി പ്ലാറ്റ്ഫോം : യൂട്യൂബ്

ദേവദൂതന്‍

devadhoothan

കാലത്തിന് മുമ്പ് സഞ്ചരിച്ച സിബി മലയില്‍ ചിത്രം. റിലീസില്‍ തള്ളിക്കളഞ്ഞ ചിത്രത്തെ ആരാധകര്‍ പിന്നീട് നെഞ്ചേറ്റി. റീ റിലീസില്‍ ചരിത്ര വിജയമാണ് ചിത്രം നേടിയത്. ദേവദൂതന്‍ നേടിയ വിജയമാണ് കൂടുതല്‍ സിനിമകള്‍ റീ റിലീസ് ചെയ്യാനുള്ള ധൈര്യം മലയാള സിനിമയ്ക്ക് നല്‍കിയത്. 2000 ല്‍ പുറത്തിറങ്ങിയ സിനിമയുടെ രചന രഘുനാഥ് പാലേരിയാണ്.

ഒടിടി പ്ലാറ്റ്‌ഫോം : ആമസോണ്‍ പ്രൈം വീഡിയോ.

കമലദളം

kamaladalam

ലോഹിതദാസ് എഴുതിയ സിനിമ. മോഹന്‍ലാല്‍, മോനിഷ, മുരളി, നെടുമുടി വേണു, വിനീത് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം. മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് ചിത്രം.

ഒടിടി പ്ലാറ്റ്‌ഫോം : ജിയോ ഹോട്ട്‌സ്റ്റാര്‍, യൂട്യൂബ്

എന്റെ വീട് അപ്പുവിന്റേയും

Ente Veedu Appuvinteyum

ജയറാം, ജ്യോതിര്‍മയി, കാളിദാസ് ജയറാം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ. ബോബി-സഞ്ജയ് കൂട്ടുകെട്ട് ആദ്യമായി തിരക്കഥയെഴുതിയ സിനിമ. നടപ്പുരീതികളില്‍ നിന്നും മലയാള സിനിമയെ മാറി നടക്കാന്‍ പ്രേരിപ്പിച്ച സിനിമ. ചിത്രത്തിലെ പ്രകടനത്തിന് കാളിദാസിനെ തേടി മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവുമെത്തി.

ഒടിടി പ്ലാറ്റ്‌ഫോം : സണ്‍ എന്‍എക്‌സ്ടി

Sibi Malayil completes 40 years in malayalam cinema. his notable movies and where they are streaming.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

വീട്‌ പണിക്കിടെ മതില്‍ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

SCROLL FOR NEXT