ഫയല്‍ ചിത്രം 
Entertainment

പൃഥ്വിക്ക് പകരം ചിമ്പു സുരാജിന് പകരം എസ് ജെ സൂര്യ; ഡ്രൈവിങ് ലൈസൻസിന്റെ തമിഴ് റീമേക്ക് 

സൂപ്പർതാരമായി ചിമ്പുവും വെഹിക്കിൾ ഇൻസ്പെക്ടർ കഥാപാത്രമായി എസ് ജെ സൂര്യയും എത്തും

സമകാലിക മലയാളം ഡെസ്ക്

‌മലയാള സിനിമയായ ഡ്രൈവിങ് ലൈസൻസിന്റെ തമിഴ് റീമേക്കിൽ ചിമ്പുവിനെയും എസ് ജെ സൂര്യയെയും പരിഗണിക്കുന്നതായി റിപ്പോർട്ട്. മലയാളം പതിപ്പിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ചെയ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇരുവരെയും പരിഗണിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സൂപ്പർതാരമായി ചിമ്പുവും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടർ കഥാപാത്രമായി എസ് ജെ സൂര്യയും എത്തും.

വെങ്കട് പ്രഭു ചിത്രമായ മാനാടിൽ ചിമ്പു – എസ് ജെ സംഘത്തിന്റെ അഭിനയം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഈ കൂട്ടുകെട്ടിനെ തന്നെ വീണ്ടും കൊണ്ടുവരാൻ പറ്റിയ തിരക്കഥയാണ് ഡ്രൈവിങ് ലൈൻസിന്റെതെന്ന് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയ നിർമാതാവ് അഭിപ്രായപ്പെട്ടത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. 

ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്ക് ബോളിവുഡിൽ റിലീസിനൊരുങ്ങുകയാണ്. ‘സെൽഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാനകഥാപാത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

ഇരട്ട പൗരത്വ വിവാ​​ദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

'60 വയസുള്ള ചെറുപ്പക്കാരൻ'; പിറന്നാൾ ദിനത്തിൽ മകൻ പകർത്തിയ വിഡിയോ പങ്കുവച്ച് വിക്രം, കമന്റുമായി ആരാധകർ

SCROLL FOR NEXT