ഫോട്ടോ: ട്വിറ്റർ 
Entertainment

'നിങ്ങളില്ലാതെ ഞാനില്ല', മാനാടിന്റെ 100 ദിവസം ആരാധകർക്കൊപ്പം ആഘോഷിച്ച് സിമ്പു

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടൻ സിമ്പുവിന്റെ ബോക്സ് ഓഫിസിലേക്കുള്ള വമ്പൻ തിരിച്ചുവരവായിരുന്നു മാനാട്. കഴിഞ്ഞ വർഷം ഇരങ്ങിയ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ചിത്രം 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. സിമ്പു തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. 

ആരാധകർക്കൊപ്പമുള്ള സെൽഫി

ചിത്രം വൻ വിജയമാക്കിയ ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ആരാധകർക്കൊപ്പമുള്ള സെൽഫിയാണ് താരം പങ്കുവച്ചത്. നിങ്ങളില്ലാതെ ഞാനില്ല എന്ന ഹാഷ്ടാ​ഗും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരം മാത്രമല്ല ചിത്രത്തിന്റെ അണിയറപ്രവർത്തകരും ആആരാധകരുമെല്ലാം മാനാടിന്റെ 100 ദിവസം ആഘോഷമാക്കുകയാണ്. 

ചിത്രത്തിന്റെ സംവിധായകൻ വെങ്കട് പ്രഭുവും സന്തോഷം പങ്കുവച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.  ചിലമ്പരശന്‍ ആരാധകര്‍ക്കും മറ്റു സിനിമാപ്രേമികള്‍ക്കും മാധ്യമങ്ങള്‍ക്കും ഈ വിജയം സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. 

ചിമ്പുവിനൊപ്പം എസ്ജെ സൂര്യ പ്രധാന വേഷത്തിൽ എത്തിയ ചിത്രം നവംബർ 25നാണ് ആരാധകരിലേക്ക് എത്തിയത്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം ബോക്സ് ഓഫീസില്‍ നിന്ന് 15 കോടി നേടിയിരുന്നു. ചിമ്പുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആയിരുന്നു ഇത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. എസ് എ ചന്ദ്രശേഖര്‍, വൈ ജി മഹാദേവന്‍, ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, കരുണാകരന്‍, സുബ്ബു പഞ്ചു, അഞ്ജേയ കീര്‍ത്തി, മനോജ് ഭാരതിരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT