Rajinikanth, Simran ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാനൊരു രജനി ഫാൻ; അദ്ദേഹമാണ് എന്റെ റോൾ മോഡൽ'

അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ധർമ്മൻ'. ചിത്രത്തിൽ സിമ്രാൻ ആണ് നായികയായെത്തുന്നത്. 'പേട്ട' എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും തന്റെ റോൾ മോഡലുകളിൽ ഒരാളാണ് അദ്ദേ​ഹമെന്നും പറയുകയാണ് സിമ്രാനിപ്പോൾ.

​ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി. "സൂപ്പർ സ്റ്റാറിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകിയാണ്. ഇത്രയും നിസ്വാർഥനും, വിനയാന്വിതനും സിംപിളുമായ ഈ​ഗോയൊന്നുമില്ലാത്ത അഹങ്കാരത്തിന്റെ ഒരു കണിക പോലുമില്ലാത്ത മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.

അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. എന്റെ റോൾ മോഡലുകളിൽ ഒരാളാണ് അദ്ദേഹം. എനിക്ക് ഇങ്ങനെയൊരു അവസരം വന്നുവെന്ന കാര്യം വിശ്വസിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഈ സിനിമ ചെയ്യുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം 'പേട്ട' വളരെ നല്ലൊരു അനുഭവമായിരുന്നു.

'പേട്ട'യിൽ പക്ഷേ രജനി സാറിനൊപ്പം എനിക്ക് കുറച്ചു സീനുകളേ ഉണ്ടായിരുന്നുള്ളൂ. പിന്നെ രജനി സാറിനെ എവിടെ വച്ച് കണ്ടാലും ഞാൻ പറയും, സാർ 'പേട്ട'യിലേക്കാൾ കൂടുതൽ രം​ഗങ്ങൾ എനിക്ക് നിങ്ങളോടൊപ്പം ചെയ്യണമെന്ന്. ഇപ്പോൾ ആ വൈബ് തിരിച്ചു വന്നു. രജനി സാറിനൊപ്പം കമൽ സാറിന്റെ പ്രൊഡക്ഷനിൽ വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്". - സിമ്രാൻ പറഞ്ഞു.

ഡോക്ടറായാണ് 'ധർമ്മനി'ൽ രജനിയെത്തുക. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കമൽ ഹാസനാണ്. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതമൊരുക്കുന്നത്. ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രം കൂടിയാണ് 'ധർമ്മൻ'.

Simran opens up about her experience Rajinikanth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അര്‍ജന്റീന ടീമിന് വേണ്ടി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വെച്ചതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?

പാളയത്തെ കൊലപാതകം: 'കാരണം വ്യക്തി വൈരാഗ്യം, പ്രതി കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു'; കമ്മീഷണര്‍

100 ശതമാനം സുരക്ഷിതം, ബാങ്ക കൂടുതല്‍ പലിശ; സാധാരണക്കാര്‍ക്ക് ഇപ്പോഴും 'അറിയാത്ത' സര്‍ക്കാര്‍ നിക്ഷേപ പദ്ധതി