അജിത്, സിമ്രാൻ ഫെയ്സ്ബുക്ക്
Entertainment

Simran: 'അജിത്തിനൊപ്പം തകർത്തു'; ​'ഗുഡ് ബാഡ് അ​ഗ്ലി'യിലെ അതിഥി വേഷത്തെക്കുറിച്ച് സിമ്രാൻ

സിമ്രാന് പകരം പ്രിയ വാര്യരാണ് ​ഗാന രം​ഗത്തിൽ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ജോ‍ഡിയായിരുന്നു അജിത്തും സിമ്രാനും. നീണ്ട 25 വർഷത്തിന് ശേഷം ഇരുവരും ​ഗുഡ് ബാഡ് അ​ഗ്ലിയിലൂടെ ഒരുമിച്ചിരിക്കുകയാണ്. ചിത്രത്തിൽ കാമിയോ അപ്പിയറൻസിലാണ് സിമ്രാൻ എത്തിയത്. അജിത് ആരാധകർക്കുള്ള ഒരു ട്രീറ്റാണ് ​ഗുഡ് ബാഡ് അ​ഗ്ലിയെന്നാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്.

അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ 'തൊട്ട് തൊട്ട് പേസും സുൽത്താന' എന്ന ഹിറ്റ് ​ഗാനം ​ഗുഡ് ബാഡ് അ​ഗ്ലിയിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിമ്രാന് പകരം പ്രിയ വാര്യരാണ് ​ഗാന രം​ഗത്തിൽ എത്തിയത്. പ്രിയയുടെ രം​ഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വെെറലാണ്. വാലി, അവൾ വരുവാല, ഉന്നൈ കൊടു, എന്നൈ തരുവേൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിട്ടുണ്ട്.

അജിത്തിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സിമ്രാനിപ്പോൾ. ​"ഗുഡ് ബാഡ് അ​ഗ്ലിയിൽ കാമിയോ അപ്പിയറൻസിൽ ഞാനെത്തിയിരുന്നു. പക്ഷേ എനിക്ക് ശരിക്കും ലഭിച്ചത് അജിത് സാറിന്റെ സൗഹൃദമാണ്. വർഷങ്ങൾക്ക് ശേഷം ​​ഗുഡ് ബാഡ് അ​ഗ്ലിയിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനായത് ഒരു തകർപ്പൻ അനുഭവമായിരുന്നു.

ഇത്രയും രസകരമായ ഒരു യാത്ര സമ്മാനിച്ചതിന് സംവിധായകൻ ആദിക് രവിചന്ദ്രനും മുഴുവൻ ടീമിനും എന്റെ നന്ദി".- സിമ്രാൻ കുറിച്ചു. അതേസമയം മികച്ച പ്രേക്ഷക പ്രതികരണം നേടി ​ഗുഡ് ബാഡ് അ​ഗ്ലി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തൃഷ, പ്രിയ വാര്യർ, അർജുൻ ദാസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം