ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഈ മുഖത്തുകാണുന്ന ചിരി സത്യമാണോ? കരുത്തുറ്റ സ്ത്രീയായത് എങ്ങനെയാണ്?; ആരാധകർക്ക് മറുപടിയുമായി അമൃത സുരേഷ്

നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം

Author : സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ശ്രദ്ധേയയാകുന്നത്. പിന്നീട് നടൻ ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം അമൃതയെ വാർത്തകളിൽ നിറച്ചു. ‌ഇപ്പോൾ തന്റെ ബാൻഡായ ആമൃതം ​ഗമയയും യൂട്യൂബ് ചാനലുമൊക്കെയായി മുന്നോട്ടുപോവുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. 

കരുത്തുറ്റ സ്ത്രീയായി മാറിയത് എങ്ങനെയാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോ​ദ്യം. ജീവിതത്തിൽ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകൾ തന്ന കരുത്തായിരിക്കാം കാരണം എന്നായിരുന്നു മറുപടി. ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കിൽ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം. “ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്“ എന്നാണ് താരം പറഞ്ഞത്. 

നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. “എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്. എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി. ആരുടെ ലൈഫുമായി നമ്മളെ താരതമ്യപ്പെടുത്താതെ, നമുക്ക് എന്താണോ ശരി എന്ന് തോന്നുന്നത് അത് ചെയ്യുക“ എന്നാണ് അമൃത മറുപടി നൽകിയത്. തുടർച്ചയായുള്ള പ്രകോപനങ്ങളെ എങ്ങനെ മറികടക്കുന്നുഎന്ന ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് താരം പറഞ്ഞത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി വിഡിയോയിലൂടെയായിരുന്നു അമൃത ആരാധകരുമായി സംവദിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT