ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലെയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ദീദിയും ഞാനും, എത്ര മനോഹരമായ കുട്ടിക്കാലമായിരുന്നു അത്'; ലതാ മങ്കേഷ്‌കറെ ഓർത്ത് ആശാ ഭോസ്ലെ 

സഹോദരിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് ആശാ ഭോസ്ലെ ചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കർക്കൊപ്പമുള്ള ബാല്യകാല ഓർമ്മകൾ പങ്കുവച്ച് സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ. കുട്ടിക്കാലത്ത് ഒന്നിച്ചെടുത്ത ചിത്രം പങ്കുവച്ച് ഒരുമിച്ച് ചിലവഴിച്ച നാളുകൾ ഓർത്തെടുക്കുകയായിരുന്നു ആശാ ഭോസ്ലെ. സഹോദരിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇത്. "എത്ര മനോഹരമായ കുട്ടിക്കാലമായിരുന്നു അത്, ദീദിയും ഞാനും" എന്നാണ് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. താരങ്ങളടക്കം നിരവധിപ്പേർ ചിത്രത്തിന് കമന്റുകൾ കുറിച്ചിട്ടുണ്ട്. ഇരുവരോടും ഒരുപാട് ബഹുമാനം ഉണ്ടെന്നും ലതാ ജിയെ മിസ് ചെയ്യുമെന്നും ആരാധകർ കുറിച്ചു. 

പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കർ, ഷേവന്തി മങ്കേഷ്‌കർ എന്നിവരുടെ മകളാണ് ലതാ മങ്കേഷ്‌കർ. മീന, ഉഷ, ഹൃദയനാഥ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. കരിയറിൽ 50 പാട്ടുകളിൾ ലതയും ആശയും ഒന്നിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി