ഡാനി ലി ഫെയ്സ്ബുക്ക്
Entertainment

കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ: ​ഗായികയ്ക്ക് ദാരുണാന്ത്യം

ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീർണതകളെത്തുടർന്നാണ് മരണം

Author : സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യം വർധിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയൻ ​ഗായിക ഡാനി ലി അന്തരിച്ചു. 42 വയസായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീർണതകളെത്തുടർന്നാണ് മരണം.

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷൻ ശസ്ത്രക്രിയയ്ക്കാണ് ​ഗായിക വിധേയയായത്. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടക്കുന്നത്. വയറിലും പിൻഭാ​ഗത്തുമാണ് ലിപോസക്ഷൻ ശസ്ത്രക്രിയ നടത്തിയത്. കൂടതെ സ്തന വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.

പിന്നാലെ ഡാനി ലിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടൻ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​ഗായികയുടെ മരണ കാരണം എന്താണ് എന്നതിനേക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. ​അന്വേഷണം ആരംഭിച്ചു. ‌‌‌‌

‘ഐ ആം ഫ്രം ദ് ആമസോണ്‍’ എന്ന ആൽബത്തിലൂടെയാണ് ഡാനി ലി ലോകശ്രദ്ധ നേടിയത്. ആമസോൺ കാട്ടിലെ അഫുഅയിൽ ജനിച്ച താരം ടാലന്റ് ഷോയിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. രണ്ട് മാസം മുൻപാണ് അവസാന ​ആൽബം പുറത്തിറക്കുന്നത്. ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT