വയനാട് ദുരന്തഭൂമിയിൽ രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയുമെന്ന് ഗായിക സിത്താര കൃഷ്ണകുമാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് ഗായിക പങ്കുവച്ച കുറിപ്പിലാണ് രക്ഷാപ്രവർത്തകരെക്കുറിച്ച് വാചാലയായത്. 2018 പ്രളയത്തേക്കാൾ വ്യാപ്തിയേറിയ ഈ ദുരന്തത്തിൽ നിന്നും, ആ പ്രദേശത്തെ ജനങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ്!! അതിനായി നമുക്ക് ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാമെന്നും സിത്താര കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം
ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ചകളാണ് എങ്ങും!! രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈനികർ, പോലീസ്, ഫയർഫോഴ്‌സ്, സാധാരക്കാരായ മനുഷ്യർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ ഇവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയും! എന്നിരുന്നാലും, 2018 ലെ പ്രളയത്തിൽ ഒരു വലിയ പരിധിവരെ ഇത്തരം പ്രകൃതിദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, തീരാവ്യഥകളും നേരിട്ട് കണ്ടും കൊണ്ടും അനുഭവിച്ചതിന്റെ പരിചയത്തിൽ പറയാൻ സാധിക്കും- അതിലും വ്യാപ്തിയേറിയ ഈ ദുരന്തത്തിൽ നിന്നും, ആ പ്രദേശത്തെ ജനങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ്!! അതിനായി നമുക്ക് ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാം! ഒരുമിച്ച് മുന്നോട്ട് നീങ്ങി സകല കടമ്പകളും കടന്നു പരിചയമുള്ളവരാണ് നമ്മൾ. ഇത്തവണയും നമ്മൾ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും, തീർച്ച.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates