Parasakthi ഇൻസ്റ്റ​ഗ്രാം
Entertainment

'എഐ ഉപയോ​ഗിച്ചിട്ടാണെങ്കിലും മലയാളം പറയിപ്പിച്ചല്ലോ!'; ഒടിടി റിലീസിന് പിന്നാലെ 'പരാശക്തി'ക്ക് ട്രോൾ പൂരം

എഐ ഉപയോഗിച്ചെങ്കിലും മലയാളം പറയിപ്പിച്ചല്ലോ

സമകാലിക മലയാളം ഡെസ്ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു ശിവകാർത്തികേയൻ നായകനായെത്തിയ 'പരാശക്തി'. എന്നാൽ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി സുധാ കൊങ്കര ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായില്ല. കഴിഞ്ഞദിവസം ഒടിടിയിലെത്തിയ ചിത്രത്തിന് വൻ ട്രോളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നല്ല സബ്ജക്ടായിട്ടും അലക്ഷ്യമായി സമീപിച്ച മേക്കിങ്ങാണ് ചിത്രത്തിന്റേതെന്നാണ് പ്രധാന വിമര്‍ശനം.

ഇന്ത്യ മുഴുവനുമുള്ള യുവാക്കളെല്ലാം ഹിന്ദി അടിച്ചേല്പിക്കലിനെതിരെയുള്ള എഴുത്തുകള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കുന്ന രംഗങ്ങളാണ് ക്ലൈമാക്‌സില്‍ കാണിച്ചിരിക്കുന്നത്. ഭാഷാവികാരം കൃത്യമായി വര്‍ക്കാകേണ്ട ഈ സീന്‍ കോമഡിയായിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ആന്ധ്ര, കര്‍ണാടക, കേരള എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി നേതാക്കളെല്ലാം അവരവരുടെ ഭാഷയില്‍ സംസാരിക്കുന്ന രംഗത്തെ സംവിധായിക സമീപിച്ച രീതി വളരെ അമച്വറാണെന്നും വിമര്‍ശനമുയരുന്നുണ്ട്. മലയാളികള്‍ സംസാരിക്കുന്ന സീനില്‍ എഐ ഉപയോഗിച്ച് ഡബ്ബ് ചെയ്തതു പോലെ തോന്നുന്നു എന്നും ചിലർ കണ്ടെത്തിയിട്ടുണ്ട്.

'എഐ ഉപയോഗിച്ചെങ്കിലും മലയാളം പറയിപ്പിച്ചല്ലോ, സാലിനി ഉണ്ണികൃസ്ണനെയും തേക്കപ്പെട്ട സുന്ദരിയെയും പോലെ മലയാലം പറയിപ്പിക്കാത്തതില്‍ സന്തോഷിച്ചാട്ടെ', 'നല്ല രീതിയില്‍ എടുക്കേണ്ട സീനിനെ ഇങ്ങനെ അബദ്ധമാക്കി വിട്ടല്ലോ' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. ചിത്രത്തിലെ മറ്റ് രംഗങ്ങളും ട്രോളിന് ഇരയാകുന്നുണ്ട്. റാണാ ദഗ്ഗുബട്ടിയുടെ അതിഥി വേഷമാണ് മറ്റൊരു ട്രോള്‍ മെറ്റീരിയല്‍.

മൈക്കിള്‍ റെഡ്ഡി എന്ന വിപ്ലവ നേതാവായാണ് റാണ പ്രത്യക്ഷപ്പെട്ടത്. ഗംഭീര ഇന്‍ട്രോയായിരുന്നെങ്കിലും ഒരു ഇംപാക്ടുമുണ്ടാക്കാന്‍ റാണക്ക് സാധിച്ചില്ല. റാണയെപ്പോലെ വലിയൊരു താരം ഇങ്ങനെയൊരു വേഷം ചെയ്യേണ്ടിയിരുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. നായകനായെത്തിയ ശിവകാര്‍ത്തികേയന്റെ പ്രകടനവും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.

എന്റര്‍ടൈനര്‍ സിനിമകള്‍ മാത്രം ചെയ്തു ശീലിച്ച ശിവകാര്‍ത്തികേയന് പരാശക്തിയിലെ ചെഴിയന്‍ എടുത്താല്‍ പൊങ്ങാത്ത വേഷമായിരുന്നെന്നാണ് ആരാധകരടക്കം അഭിപ്രായപ്പെട്ടത്. 'ഒരു ഇമോഷണൽ കണക്ഷനും ഒരു മൊമന്റിൽ പോലും കിട്ടാത്ത ഒരു പടം..മാസ്സ് സീൻസ് ഒക്കെ മാസ്സ് ആണെന്ന് സബ് ടൈറ്റിൽ ഇടേണ്ട അവസ്ഥ, 1965 കാലഘട്ടം ആണ് കാണിക്കുന്നത് സെറ്റ് വർക്ക് ആണെന്ന് എടുത്ത് അറിയാം'- എന്നും ചിലർ കുറിക്കുന്നു.

Cinema News: Sivakarthikeyan starrer Parasakthi getting trolls after OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'; അനുനയ നീക്കവുമായി സിപിഎം, വീട്ടിലെത്തി കണ്ട് ജില്ലാ സെക്രട്ടറി

ചുമ്മാ കഴുകിയാൽ പോരാ, കാബേജ് വൃത്തിയാക്കേണ്ടത് ഇങ്ങനെ

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില, വൈകീട്ടോടെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍

കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ചു; മണിയൻപിള്ള രാജുവിന്റെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒന്ന് വിയര്‍ത്തു, കിവികള്‍! യുഎഇ മുന്നില്‍ വച്ച ലക്ഷ്യം 174 റണ്‍സ്

SCROLL FOR NEXT