Seyon, Virumaandi  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കമൽ ഹാസന്റെ വിരുമാണ്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ ?'; ശിവകാർത്തികേയന്റെ 'സെയോൻ' ടീസർ ചർച്ചയാക്കി ആരാധകർ

അമരൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം കമൽ ഹാസനൊപ്പം ശിവകാർത്തികേയൻ വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സെയോന്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് ശിവകാർത്തികേയൻ. ഇന്ന് നടന്റെ 41-ാം പിറന്നാൾ കൂടിയാണ്. ആരാധകരും സഹപ്രവർത്തകരുമെല്ലാം താരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്. നടന്റെ പുതിയ ചിത്രമായ സെയോന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. വിരുമാണ്ടി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശിവകാർത്തികേയനെത്തുന്നത്.

അമരൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം കമൽ ഹാസനൊപ്പം ശിവകാർത്തികേയൻ വീണ്ടുമെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് സെയോന്. ശിവകുമാർ മുരുകേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ കമൽ ഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്ഷൻ ഫാമിലി എൻ്റർടെയ്‌നർ ആണ് 'സെയോൻ'. സന്തോഷ് നാരായണനാണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. മുരുക ഭക്തന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം 2004 ൽ പുറത്തിറങ്ങിയ കമൽ ഹാസൻ ചിത്രം വിരുമാണ്ടിയുമായി സെയോനെ താരതമ്യപ്പെടുത്തുന്നവരും കുറവല്ല.

മധുരയിലെ നാടോടിക്കഥകളിലെ ഒരു ദേവതയാണ് വിരുമാണ്ടി. മുരുകന്റെ തമിഴിലെ മറ്റൊരു പേരാണ് സെയോൻ. 'രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒജി വിരുമാണ്ടി തിരിച്ചുവരുന്നു' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 'ചിത്രത്തിൽ അതിഥി വേഷത്തിൽ കമൽ ഹാസനുണ്ടാകുമോ' എന്നും ആരാധകർ ചോദിക്കുന്നുണ്ട്. തായ്‌കിഴവി ആണ് ശിവകുമാർ മുരുകേശന്റെ ആദ്യ ചിത്രം.

ഫെബ്രുവരി 20 ന് ചിത്രം തിയറ്ററുകളിലെത്തും. ഈ വർഷം ഒക്ടോബറിലാണ് സെയോൻ പ്രേക്ഷകരിലേക്കെത്തുക. അതേസമയം പരാശക്തിയാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം സമ്മിശ്രപ്രതികരണമാണ് നേടിയത്. ഒടിടിയിലും ചിത്രത്തിന് തിളങ്ങാനായില്ല.

Happy Birthday Sivakarthikeyan: Actor Sivakarthikeyan starrer Seyon teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ബര്‍ത്ത് കിട്ടിയില്ലേ!, ട്രെയിന്‍ യാത്രയില്‍ അവസാന നിമിഷവും ടിക്കറ്റ് ഉറപ്പാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ )

ഇന്ന് രണ്ടു തവണയായി ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില താഴോട്ട്

പല്ലിന്റെ മഞ്ഞ നിറമോർത്ത് സങ്കടപ്പെടേണ്ട, പരീക്ഷിക്കാം ഈ ടിപ്സ്

SCROLL FOR NEXT