ചെന്നൈ: നടൻ എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന 'കില്ലർ' സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടെക്നീഷ്യനായ മദൻ (26) ആണ് മരിച്ചത്. സാങ്കേതിക പ്രവര്‍ത്തകരായ ശക്തിവേല്‍ (27) സൂര്യ (23), ദിനകരന്‍ (24) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈ പെരുമ്പൂരിലെ ബിന്നി മില്‍സ് കോംപ്ലക്സില്‍ വച്ച് ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ ബലൂണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാങ്കേതിക പ്രവര്‍ത്തകരെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മദന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊട്ടിത്തെറിയുടെ യഥാര്‍ഥ കാരണം കണ്ടെത്തുമെന്നും ഷൂട്ടിങ് സമയത്ത് സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് താല്കാലികമായി നിര്‍ത്തിവച്ചു.
അപകട സമയത്ത് നടൻ എസ് ജെ സൂര്യ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രീതി അസ്രാനി ആണ് ചിത്രത്തിലെ നായിക. സംവിധാനത്തിലെ സൂര്യ മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കില്ലർ. സംഭവത്തിൽ എസ് ജെ സൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates