Slum Dog 
Entertainment

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്' ടീസർ; നായികയായി സംയുക്ത; ഒപ്പം തബുവും

യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയും ടീസറിലെ ഡയലോഗുകൾ തരുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം "സ്ലം ഡോഗ്" ൻ്റെ ടീസർ പുറത്ത്. "33 ടെംപിൾ റോഡ്" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന ടീസർ ആണ് പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസറിൻ്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിൻ്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയും ടീസറിലെ ഡയലോഗുകൾ തരുന്നുണ്ട്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് സ്ലം ഡോഗ് ഒരുക്കിയിരിക്കുന്നത് എന്നും ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തിൽ വിജയ് കുമാർ എത്തുന്നത്. സറീന വഹാബ്, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം - സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ, എഡിറ്റർ - സന്തോഷ് നൂസില, ആർട്ട് ഡയറക്ടർസ് - ആശിഷ് തേജ, ജോണി ഷെയ്ഖ്, കോ ഡയറക്ടർ - ജിതൻ ശർമ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

Slum Dog teaser is out: Vijay Sethupathi is a vigilante in this action thriller

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ, റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ടീമിനെയും ക്യാപ്റ്റനെയും അണ്‍ഫോളോ ചെയ്തു; സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടും?

പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ദിവസേന 5 ഷോകള്‍ക്ക് അനുമതി; നിയമത്തില്‍ ഭേദഗതി വരുത്തി വിജയ് സര്‍ക്കാര്‍

ഭൂമിക്കച്ചവടത്തിന് വ്യാജ രേഖകള്‍; നടന്‍ ജാവേദ് ജാഫ്രിയുടെ ഭാര്യയില്‍ നിന്നും 16.24 കോടി രൂപ തട്ടി; നഗരസഭാ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

'ആശങ്ക വേണ്ട!; കൈവശം 76 ദിവസത്തേക്കുള്ള ഇന്ധന ശേഖരം; ഒരുമാസം ഹോര്‍മുസ് അടച്ചിട്ടാലും ഭയപ്പെടാനില്ല'

SCROLL FOR NEXT