മിമിക്രി വേദികൡലൂടേയും ടെലിവിഷനിലൂടേയും മലയാളികള്‍ക്ക് പരിചിതയനായ നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പിന്നീട് സിനിമയിലെത്തുകയും മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി മാറുകയും ചെയ്തു. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും, ബിസിനസിലുമെല്ലാം ധര്‍മജന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിടുകയാണ് ധര്‍മജന്‍. നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന്റെ പുതിയ റസ്റ്റോറന്‍റിന്റെ ഉദ്ഘാടനത്തില്‍ നിന്നുള്ള ധര്‍മജന്റെ വിഡിയോ വൈറലായി മാറിയതോടെയാണ് ട്രോളുകളും ആരംഭിച്ചത്. പരിപാടിയ്ക്ക് എത്തിയ ധര്‍മജന്‍ മദ്യപിച്ചിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
ധര്‍മജന്റെ ശരീരഭാഷയും പെരുമാറ്റവും മദ്യപിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിഡിയോയില്‍ ധര്‍മജന് ബാലന്‍സ് നഷ്ടമാകുന്നതും ബിബിന്‍ ജോര്‍ജ് പിടിക്കുന്നതും കാണാം. ധര്‍മജന്റെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടത് നേരയല്ലെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം വച്ച് ധര്‍മജന്‍ മദ്യപിച്ച് നിലതെറ്റിയാണ് പരിപാടിയ്ക്ക് വന്നതെന്ന് ആരോപിക്കുകയാണ് സോഷ്യല്‍ മീഡിയ.
വിമര്‍ശനങ്ങളും ട്രോളുകളും അതിരുകടന്നതോടെ പ്രതികരണവുമായി ബിബിന്‍ ജോര്‍ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധര്‍ജമനെ ട്രോളുന്നൊരു വിഡിയോയുടെ കമന്റിലൂടെയായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം. 'നിങ്ങളുടെ വര്‍ക്കിനെ ബഹുമാനിക്കുന്നു. പക്ഷെ ദൈവം സത്യം. അദ്ദേഹം കഴിച്ചിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.
അതേസമയം വിമര്‍ശനങ്ങള്‍ക്കിടയിലും ധര്‍മജനെ പിന്തുണച്ച് ആളുകളെത്തുന്നുണ്ട്. ഒരുപക്ഷെ ധര്‍മജന്‍ സുഖമില്ലാതെയായിരിക്കാം പരിപാടിയ്‌ക്കെത്തിയതെന്നാണ് ചിലര്‍ വാദിക്കുന്നത്. ഷര്‍ട്ടിന്റെ ബട്ടസ് മാറി ഇട്ടത് അബദ്ധം പറ്റിയതാകാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates