Janhvi Kapoor വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇത് കുറച്ച് കൂടിപ്പോയി, ദേവര സെറ്റിൽ നിന്ന് നേരെ പോയതാണോ?' ജാൻവിക്കെതിരെ വിമർശനം

വളരെ മോശം വിഷ്വൽ ആണ് ഗാനത്തിന്റേതെന്നും കമന്റുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

റാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രമാണ് പെദ്ധി. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിലെ ​ഗാനം ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പാട്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിത്രത്തിലെ ജാൻവി കപൂറിന്റെ രം​ഗങ്ങൾക്ക് വലിയ വിമർശനമാണ് ലഭിക്കുന്നത്.

നടിയുടെ ശരീരപ്രദർശനം അല്പം കടന്നു പോയെന്നും ​ഗ്ലാമർ റോളുകൾക്ക് വേണ്ടി മാത്രമാണോ അഭിനയിക്കുന്നത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ജൂനിയർ എൻടിആർ ചിത്രമായ ദേവരയിലും ജാൻവി സമാനമായ റോളാണ് അവതരിപ്പിച്ചതെന്നും ആ സിനിമയുടെ സെറ്റിൽ നിന്നും നേരേ റാം ചരൺ സിനിമയിലേക്ക് വന്നതാണോ എന്നും തമാശ രൂപേണ പലരും എക്സിൽ കുറിക്കുന്നുണ്ട്.

അഭിനയ പ്രാധാന്യമുള്ള റോളുകൾക്ക് പകരം ഇത്തരം ഗ്ലാമർ റോളുകൾ ചെയ്തു എത്ര നാൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കും എന്നും ചോദ്യം ഉയരുന്നു. വളരെ മോശം വിഷ്വൽ ആണ് ഗാനത്തിന്റേതെന്നും കമന്റുകളുണ്ട്. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം 2026 മാർച്ച് 27 ന് പുറത്തിറങ്ങും.

'പെദ്ധി' റാം ചരണിന്റെ കരിയറിലെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

'ഉപ്പേന' എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. പെദ്ധിയുടെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ്, രാം ചരണിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്.

Cinema News: Social media against Janhvi Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT