Kattalan എക്സ്
Entertainment

'എന്തോന്ന് കോലമിത്, ഇങ്ങനെയാണോ കാമിയോയെ കൊണ്ടുവരുന്നത്!'; ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളനി'ലെ ലോകേഷിന്റെ അതിഥി വേഷം

മേക്കിങ് കൊണ്ട് സിനിമ മുന്നിലാണെങ്കിലും ചിത്രത്തിന്റെ കഥ പോരാ എന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആന്റണി വർ​ഗീസ് പെപ്പെ നായകനായെത്തിയ 'കാട്ടാളൻ' പെരുന്നാൾ റിലീസായി പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. വൻ ഹൈപ്പിന് പിന്നാലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോയ്ക്ക് പിന്നാലെ ലഭിക്കുന്നത്.

മേക്കിങ് കൊണ്ട് സിനിമ മുന്നിലാണെങ്കിലും ചിത്രത്തിന്റെ കഥ പോരാ എന്നാണ് സിനിമ കണ്ട പലരും അഭിപ്രായപ്പെടുന്നത്. ഇമോഷ്ണൽ കണക്ഷൻ കൊണ്ടുവരാനും ചിത്രത്തിന് കഴിഞ്ഞില്ല എന്ന് പറയുന്നവരും കുറവല്ല. പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ കാമിയോ റോളിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ലോകേഷ് കനകരാജ് ആണ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ലിയോ കബ്രാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ലോകേഷ് എത്തിയത്.

എന്നാൽ പ്രതീക്ഷിച്ച അത്ര പോരാ ലോകേഷിന്റെ കാമിയോ റോൾ എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. 'ഇയാളിത് കാലത്ത് എണീറ്റ് കുളിക്കാതെ വന്ന് അഭിനയിച്ചിരിക്കുകയാണോ ?', 'എന്തായാലും നാട്ടുകാരെ പറ്റിക്കാൻ കാമിയോ എന്നും പറഞ്ഞ് ഒരുത്തനെ വിളിച്ചു, എന്നാ പിന്നെ അടിച്ച് നനച്ച് കുളിക്കുന്ന ഒരുത്തനെ വിളിച്ചൂടാരുന്നോ...എന്തോന്ന് കോലമിത്...'- എന്നൊക്കെയാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

അതേസമയം ആൻ്റണി വർഗീസ് പെപ്പെയ്ക്ക് പുറമെ ദുഷാര വിജയൻ, സുനിൽ, കബീർ സിങ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി. മികച്ച സാങ്കേതിക വിദഗ്ദരുടെ ഒരു സംഗമം തന്നെ ഈ ചിത്രത്തിലുണ്ട്. രവി ബസ്രൂർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Social media comments on Lokesh Kanagaraj's cameo role in Kattalan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

വിസ്മയയുടെ തലവെട്ടിക്കല്‍ ഓവറാണെന്ന് വിമര്‍ശകര്‍; അച്ഛന്റെ ചെരിവ് നേരയാക്കാന്‍ പോയിട്ട് എന്തായി? എന്ന് മറുപടി

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗത്തെ അപമാനിച്ച കേസ്; അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

ദീര്‍ഘനാള്‍ ഉപയോഗിക്കാതെ, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മടങ്ങല്ലേ..; ദുബൈയില്‍ മുന്നറിയിപ്പ്, ലംഘിച്ചാല്‍ കനത്തപിഴ

ഇനി ആറ് സീറ്റ് അകലം; രാജ്യസഭയില്‍ ചരിത്രം കുറിക്കാന്‍ ബിജെപി; രാജീവ് ഗാന്ധിയുടെ നേട്ടം മോദി സ്വന്തമാക്കുമോ?