Narendra Modi, Vijay എക്സ്
Entertainment

'പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?'; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

വിജയ്‌യുടെ ലാളിത്യമാണ് ഇതെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം. വെള്ള ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. എന്നാൽ, ഷർട്ടിന്റെ ആദ്യ ബട്ടണുകൾ ഇടാത്തതിനാൽ വിജയ് ധരിച്ച ബനിയൻ കാണുന്നത് ചൂണ്ടിക്കാണിച്ചാണ് സോഷ്യൽ മീ‍ഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.

ഇത്ര ശ്രദ്ധയില്ലാതെ ആണോ ഔദ്യോഗിക പരിപാടികളിൽ ഒരു മുഖ്യമന്ത്രി വസ്ത്രം ധരിക്കേണ്ടതെന്നും വിജയ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും പലരും പറയുന്നു. എന്നാൽ വിജയ്‌യുടെ ലാളിത്യമാണ് ഇതെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്.

വളരെ റിലാക്സഡ് ആയാണ് വിജയ് പ്രധാനമന്ത്രിയെ കാണാനെത്തിയതെന്നും അതിൽ വിമർശിക്കാൻ ഒന്നുമില്ലെന്നും ഇവർ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ആയ സേവാ തീർഥിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഔദ്യോഗിക പരിപാടികളിലെല്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.

സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോഴും വിജയ്‍യുടെ ഈ വസ്ത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ ചോദ്യം ചെയ്യലിനായാണ് തെരഞ്ഞെടുപ്പിന് മുൻപ് വിജയ് ഡൽഹിയിലെത്തിയത്.

Social media criticize Tamil Nadu CM Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനി ഗ്രൂപ്പിന്റെ കൊളംബോ തന്ത്രം; വിഴിഞ്ഞത്ത് എംഎസ്സി സഖ്യത്തിലൂടെ ചരിത്ര മുന്നേറ്റം ലക്ഷ്യം

ഹോര്‍മൂസില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധം; ഇറാന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി കേന്ദ്രസര്‍ക്കാര്‍

വിസ കാലാവധി കഴിഞ്ഞോ? രാജ്യം വിട്ടുപോകാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴ, മുന്നറിയുപ്പുമായി സൗദി അറേബ്യ

മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടി; വിദ്യ ബാലന്‍ പിന്മാറിയത് ആ സമ്മര്‍ദ്ദത്തില്‍: കമല്‍

സൗജന്യമായി ഡിപ്ലോമ പഠിക്കാം! കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; പത്താം ക്ലാസ് മതി