കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാമായണയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ മാജിക് ആയിരിക്കും നിതീഷ് തിവാരിയൊരുക്കുന്ന രാമായണയില്‍ എന്ന് ഗ്ലിംപ്‌സ് വിഡിയോ വ്യക്തമാക്കുന്നുണ്ട്. രാമനായി എത്തുന്ന രണ്‍ബീര്‍ കപൂറിനേയും രാവണനായി എത്തുന്ന യഷിനേയും മിന്നായം പോലെ വീഡിയോയില്‍ കാണിച്ചു പോകുന്നുണ്ട്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും രണ്ട് വലിയ താരങ്ങള്‍ മുഖാമുഖം വരുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച സായ് പല്ലവിയുടെ ബോളിവുഡ് എന്‍ട്രിയാണ് രാമായണ. ഗ്ലിംപ്‌സ് വീഡിയോയില്‍ സായ് പല്ലവിയെ കാണിക്കുന്നില്ലെങ്കിലും താരം തന്നെയാണ് സീതയെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വന്നത് മുതല്‍ സായ് പല്ലവിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
സീതയാകാന്‍ സായ് പല്ലവി അനുയോജ്യയല്ലെന്നാണ് ചിലരുടെ പ്രതികരണങ്ങള്‍. ചിത്രത്തില്‍ ആകെയുള്ള നെഗറ്റീവ് സായ് പല്ലവി സീതയാകുന്നു എന്നതാണെന്ന് ചിലര്‍ പറയുന്നു. സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിയ്ക്കില്ലെന്നും ചിലര്‍ പറയുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അട്രാക്ഷന്‍ തോന്നുന്ന ആളല്ല സായ് പല്ലവിയെന്നും ഇക്കൂട്ടര്‍ പറയുന്നുണ്ട്. ഇതിനിടെ സായ് പല്ലവിയ്ക്ക് പകരം കയാദു ലോഹറിനെ സീതയാക്കണമായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്.
എന്നാല്‍ സായ് പല്ലവിയുടെ കാസ്റ്റിംഗിനെ അനുകൂലിച്ചും നിരവധി പേര്‍ എത്തുന്നത്. ചരിത്ര സിനിമകള്‍ സായ് പല്ലവിയ്ക്ക് ചെയ്യാനാകില്ലെന്ന് പറയുന്നവര്‍ ശ്യാം സിംഘ റോയ് എന്ന ചിത്രം കാണണമെന്നാണ് അവര്‍ പറയുന്നത്. സായ് പല്ലവി ഗംഭീര നടിയാണ്. ഇതുവരെയും സായ് പല്ലവിയില്‍ നിന്നും മോശം പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തവണയും വിമര്‍ശകരുടെ വായടപ്പിക്കാന്‍ സായ് പല്ലവിയ്ക്ക് സാധിക്കുമെന്നും അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു. സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പോലും പുറത്ത് വിട്ടിട്ടില്ല, ആ സാഹചര്യത്തില്‍ വിമര്‍ശകര്‍ ഒരു പൊടിയ്ക്ക് അടങ്ങണമെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
നിതീഷ് തിവാരിയാണ് രാമായണ സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി എന്നിവര്‍ക്കൊപ്പം സണ്ണി ഡിയോള്‍, രവി ദൂബെ, വിവേക് ഒബ്‌റോയ്, രകുല്‍ പ്രീത് സിങ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നമിത് മല്‍ഹോത്രയാണ് സിനിമയുടെ നിര്‍മാണം. അടുത്ത വര്‍ഷം ദീപാവലിയ്ക്കാണ് ആദ്യ ഭാഗം റിലീസാവുക. 2027 ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങും.
Social media is not happy with the casting of Sai Pallavi as Seetha In Ramayana.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates