Janhvi Kapoor വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്തോന്നാ ഇതൊക്കെ! എല്ലാ പടത്തിലും സാരി അഴിക്കുന്നു, പോകുന്നു; സിനിമാ സെലക്ഷൻ വളരെ മോശം', ജാൻവിക്കെതിരെ വിമർശനം

ഇതല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനില്ല എന്നാണ് ട്രോളുകളിൽ നിറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സിനിമകൾ സെലക്ട് ചെയ്യുന്ന കാര്യത്തിൽ നടി ജാൻവി കപൂർ അത്ര പോര എന്നാണ് ആരാധകർ പറയുന്നത്. അടുത്ത കാലത്തായി ജാൻവി നായികയായി വേഷമിട്ട സിനിമകളിലെ സമാനതകൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയിരിക്കുന്ന 'പെദ്ദി'യിലെ ജാൻവിയുടെ കഥാപാത്രം കൂടി എത്തിയതോടെയാണ് ആരാധകർ തങ്ങളുടെ അമർഷം പരസ്യമാക്കിയിരിക്കുന്നത്. ജൂനിയർ എൻടിആറിനൊപ്പമുള്ള 'ദേവര', സിദ്ധാർഥ് മൽഹോത്ര നായകനായെത്തിയ 'പരം സുന്ദരി' എന്നിവയ്ക്കൊപ്പം 'പെദ്ദി'യിലെ ജാൻവിയുടെ വേഷവും പലരും താരതമ്യപ്പെടുത്തുന്നു.

ഈ മൂന്ന് സിനിമകളിലും പാട്ട് രം​ഗങ്ങളിൽ ജാന്‍വിയുടെ കഥാപാത്രം തന്റെ സാരി അഴിച്ച് ശരീരപ്ര​ദർശനം നടത്തുന്നുണ്ട്. ഇതല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനില്ല എന്നാണ് ട്രോളുകളിൽ നിറയുന്നത്. മൂന്ന് സിനിമകളിലെയും സ്‌ക്രീന്‍ഷോട്ടുകള്‍ ഒരുമിച്ച് വെച്ചുകൊണ്ട് ഏത് സിനിമയാണെന്ന് കണ്ടുപിടിക്കാന്‍ ചാലഞ്ച് ചെയ്യുന്ന പോസ്റ്റുകളും വൈറലായിട്ടുണ്ട്.

ഈ സ്‌ക്രീന്‍ഷോട്ടുകള്‍ ജാന്‍വിയെ കാണിച്ചാല്‍ അവര്‍ക്ക് പോലും ഏത് സിനിമയാണെന്ന് പറയാന്‍ ബുദ്ധിമുട്ടാകുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ അധികം വൈകാതെ ജാന്‍വി ഫീല്‍ഡ് ഔട്ടാകുമെന്നും സോഷ്യൽ മീ‍ഡിയയിൽ ചിലർ കുറിക്കുന്നു.

അഭിനയിക്കാനുള്ള കഴിവില്ലാതെ സിനിമയില്‍ വെറും ഗ്ലാമര്‍ ഷോ കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ജാന്‍വിയും ഉണ്ടാകുമെന്നാണ് പലരുടെയും കമന്റ്. ബോളിവുഡിലും ടോളിവുഡിലും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കാന്‍ ഒരു നല്ല പ്രകടനമില്ലാത്തത് ജാന്‍വി എന്ന നടിയുടെ പരാജയമാണെന്നും കമന്റുകളുണ്ട്. ജാൻവിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവർ ഇതൊരിക്കലും അനുവദിക്കുമായിരുന്നില്ല- എന്നും നിരവധി പേർ പറയുന്നുണ്ട്.

Social media trolls against Janhvi Kapoor cinema selection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

Today's Rashi Phalam July 22 | പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തും

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ