Entertainment

സോനം കപൂറിനെ അനുരാഗ് കശ്യപ് തട്ടിക്കൊണ്ടുപോയി? മകളെ തെരഞ്ഞിറങ്ങി അനില്‍ കപൂര്‍; വിഡിയോ

സിനിമപ്രേമികളെ രസംപിടിപ്പിക്കാന്‍ വ്യത്യസ്തമായൊരു സിനിമ എത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സംവിധായകന്‍ അനുരാഗ് കശ്യപും നടന്‍ അനില്‍ കപൂറും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. ഇരുവരും പരസ്പരം ചീത്തവിളിക്കുന്ന ട്വീറ്റുകളെല്ലാമാണ് പുറത്തുവരുന്നത്. ഇപ്പോള്‍ ഇതാ ഇരുവരും തമ്മിലുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. സോനം കപൂറിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. അനുരാഗ് കശ്യപാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സംശയം. സിനിമപ്രേമികളെ രസംപിടിപ്പിക്കാന്‍ വ്യത്യസ്തമായൊരു സിനിമ എത്തുകയാണ്. 

അനില്‍ കപൂറും അനുരാഗ് കശ്യപും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ട്രെയിലറാണ് വൈറലാവുന്നത്. എകെ വെര്‍സസ് എകെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താരങ്ങള്‍ അനില്‍ കപൂറും അനുരാഗ് കശ്യപുമായി തന്നെയാണ് എത്തുന്നത്. യാഥാര്‍ഥ്യത്തോട് സാമ്യം തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ രസകരമായാണ് ചിത്രം എടുത്തിരിക്കുന്നത്. 

സോനം കപൂറിനെ തട്ടിക്കൊണ്ടുപോയെന്നുള്ള സന്ദേശമാണ് അനില്‍ കപൂറിന് ലഭിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ മറ്റാരുമായി ബന്ധപ്പെടാനോ പൊലീസിനെ അറിയിക്കാനോ അനിലിനു കഴിയില്ല. തുടര്‍ന്ന് മകളെ അന്വേഷിച്ച് നടക്കുന്ന അനില്‍ കപൂറാണ് ചിത്രത്തില്‍. നെറ്റ്ഫഌക്‌സിലൂടെ ഡിസംബര്‍ 24 നാണ് റിലീസ് ചെയ്യുന്നത്. ഒരു പത്രസമ്മേളനത്തിനിടെ അനില്‍ കപൂറിന്റെ മുഖത്തേയ്ക്ക് ദേഷ്യത്തോടെ വെള്ളമൊഴിക്കുന്ന അനുരാഗ് കശ്യപിന്റെ ദൃശ്യങ്ങളോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. വിക്രം മൊട്!വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇരുവരും ട്വിറ്ററിലൂടെ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയത്. പരസ്പരം കളിയാക്കിയും തെറിവിളിച്ചും നടത്തിയ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയായിരുന്നു പിന്നീട് ഈ സിനിമയുടെ ട്രെയിലര്‍ റിലീസ് ആയതോടെയാണ് ഇതും വ്യാജമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT