വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഇതാണ് പെൺപിള്ളേരുടെ ഹോസ്റ്റൽ ലൈഫ്! വൈറലായി 'അശുഭ മം​ഗളകാരി'; ഒരു മില്യൺ കടന്നു

ഹോസ്റ്റലിലെ ഒരു മുറിയിൽ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥിനികളായ നാലുപേരുടെ സൗഹൃദമാണ് ​ഗാനത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

അനശ്വര രാജനെ പ്രധാന കഥാപാത്രമാക്കി ​ഗിരീഷ് എഡി  സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യയിലെ ​ഗാനം വൈറൽ. പെൺകുട്ടികളുടെ ഹോസ്റ്റൽ ജീവിതം കാണിക്കുന്ന അശുഭ മം​ഗളകാരി എന്നു തുടങ്ങുന്ന ​ഗാനമാണ് ഹിറ്റാകുന്നത്. 11 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം ​ഗാനം കണ്ടിരിക്കുന്നത്. 

സൂപ്പറായി ​ഗാനം

ഹോസ്റ്റലിലെ ഒരു മുറിയിൽ താമസിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥിനികളായ നാലുപേരുടെ സൗഹൃദമാണ് ​ഗാനത്തിൽ കാണിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർ​ഗീസാണ് സം​ഗീതം. ശരത്തും മീര ജോണിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. 

തണ്ണീർ മത്തന് ശേഷം ​ഗിരീഷ് വീണ്ടും

സൂപ്പർഹിറ്റായ തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ​ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വിനീത് വിശ്വം, നസ്ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‍നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ