നിവിൻ പോളിയും സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'യേഴു കടൽ യേഴു മലൈ'. റാം സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ ഒന്നിനാണ് റിലീസിനെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലിസ് ഇവന്റ് നടന്നിരുന്നു. പരിപാടിയിൽ നിവിൻ തന്നോട് പറഞ്ഞ കാര്യങ്ങൾ സൂരി പങ്കുവച്ചിരുന്നു.
തമാശരൂപേണ സൂരി പറഞ്ഞ കാര്യങ്ങൾ ആരാധകരെയും വേദിയിലുള്ളവരെയും ഒരുപോലെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. "ഇതിൽ ട്രെയിനിന് അകത്തു വച്ചായിരുന്നു എന്റെ സീനുകൾ പലതും ഷൂട്ട് ചെയ്തത്. പുറത്ത് എന്തൊക്കെ ഉണ്ടോ അതെല്ലാം നമ്മുടെ സെറ്റിലുണ്ടായിരുന്നു. കാറ്റ്, മഴ, ട്രെയിൻ, എലി അങ്ങനെ എല്ലാം അകത്തുണ്ടായിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നിവിനും ഞാനും ഒരു എലിയുമാണ് മിക്ക സീനുകളിലുമുള്ളത്. ആ ടൈമിങ് കറക്ടായി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഒരു സീൻ എടുക്കുന്നതിനിടയിൽ ഞാൻ അറിയാതെ വൺ മോർ പറഞ്ഞു. അത് കേട്ടതും നിവിന്റെ മൂഡ് മാറി. എന്നിട്ട് നിവിൻ എന്നോട് പറഞ്ഞു, നീ എന്തിനാ വൺ മോർ പറയാൻ പോയത്. ഇന്ന് നമ്മളെ പാടു പെടുത്തും.
നീ വൺ മോർ പറഞ്ഞല്ലേ. ഇപ്പോൾ കണ്ടോ എന്താ നടക്കാൻ പോകുന്നതെന്ന്. എന്നൊക്കെ". - സൂരി പറഞ്ഞു. അതോടൊപ്പം ഒരു ഷോട്ട് 100 തവണ എടുത്തതിനെക്കുറിച്ചും നിവിൻ തന്നോട് പറഞ്ഞതായി സൂരി കൂട്ടിച്ചേർത്തു. "എടാ എന്റെ ടെൻഷൻ എനിക്ക് മാത്രമേ അറിയൂ. ഞാൻ മരത്തിൽ കയറുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു.
അത് എന്നെക്കൊണ്ട് നൂറ് തവണ ചെയ്യിപ്പിച്ച മനുഷ്യനാണ് അത്. എന്തിനാണ് അത്രയും തവണ ചെയ്യിപ്പിച്ചതെന്ന് എനിക്ക് ഒരു പിടിയുമില്ല. ഒരു മരത്തിൽ തന്നെ നൂറ് തവണ കയറുകയാണ്. ഇടത് കാല് വച്ചാൽ വലത് കാല് മുകളിൽ വയ്ക്കണം, അല്ലെങ്കിൽ വലതു കാല് വച്ചാൽ ഇടത് കാല് അതിന് മുകളിൽ വയ്ക്കണം.
അങ്ങനെയല്ലേ മരത്തിൽ കയറുന്നത്. നൂറ് തവണ എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു. ഇപ്പോൾ നീ വൺ മോർ പറഞ്ഞ സ്ഥിതിക്ക് തീരുമാനമായി".- സൂരി പറഞ്ഞു. നിവിൻ പറഞ്ഞത് കേട്ട് തനിക്ക് ടെൻഷനായി എന്നും സൂരി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates