സൗഭാഗ്യ വെങ്കിടേഷ്, താര കല്യൺ, ആർ സുബ്ബലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'30 വർഷമായി എന്റെ ബലം, എന്റെ സുബ്ബു'; മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സൗഭാ​ഗ്യ 

ആർ സുബ്ബലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ചെറുമകൾ സൗഭാഗ്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് ചെറുമകൾ സൗഭാഗ്യ വെങ്കിടേഷ്. 30 വർഷമായി തനിക്ക് ബലമായി നിന്ന മുത്തശ്ശിയെ നഷ്‍ടമായെന്ന് സൗഭാ​ഗ്യ ഇൻസ്റ്റാ​ഗ്രാമിൽ സുബ്ബലക്ഷ്മിയുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

'എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വർഷമായി എനിക്ക് ബലമായും സ്‌നേഹമായും കൂടെ ഉണ്ടായിരുന്ന എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാർത്ഥനകൾക്ക് നന്ദി' - സൗഭാഗ്യ കുറിച്ചു. നടിയും നർത്തകിയുമായ താര കല്യണിന്റെ മകളാണ് സൗഭാഗ്യ. 

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു ആർ സുബ്ബലക്ഷ്മിയുടെ അന്ത്യം. ബാല്യകാലം മുതൽ കലാരംഗത്ത് സജീവമായിരുന്ന താരം മുത്തശ്ശി കഥാപാത്രങ്ങളിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. 87 വയസായിരുന്നു.  

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 100ൽ അധികം സിനിമകളിൽ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമൻ, പാണ്ടിപ്പട, രാപ്പകൽ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. നിരവധി പരസ്യങ്ങളിലും ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT