ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'നമുക്ക് കോടതിയിൽ കാണാ'മെന്ന് ശ്രീനാഥ് ഭാസി, പുതിയ ചിത്രം പ്രഖ്യാപിച്ചു

കോടതിയിൽ ​ഗൗരവഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയെ ആണ് പോസ്റ്ററിൽ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങൾക്കിടയിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ശ്രീനാഥ് ഭാസി.  ‘നമുക്ക് കോടതിയിൽ കാണാം’ എന്നു പേരിട്ട ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. കോടതിയിൽ ​ഗൗരവഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയെ ആണ് പോസ്റ്ററിൽ കാണുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്നചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനിടെ അപമര്യാദയായി പെരുമാറി എന്ന് ഓൺലൈൻ അവതാരക പരാതിയുമായി എത്തിയതോടെയാണ് ശ്രീനാഥ് ഭാസി വിവാദത്തിലാവുന്നത്. താരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷൻ താൽക്കാലിക  ശ്രീനാഥിനെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 

മിശ്ര വിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങൾക്ക് ഇടയിൽ  ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് നമുക്ക് കോടതിയിൽ കാണാം.  ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിക്ക് അക്ബര്‍ അലിയാണ്. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്സ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. 

ശ്രീനാഥ് ഭാസിയെ കൂടാതെ രൺജി പണിക്കർ, ലാലു അലക്സ്, നിരഞ്ജ് രാജു, ജോണി ആന്റണി, ഹരീഷ് കണാരൻ, അലൻസിയർ,ജയരാജ് വാര്യർ,സിജോയ് വർഗീസ്, നിതിൻ രഞ്ജി പണിക്കർ, ധനേഷ് ആനന്ദ്, അഭിരാം രാധാകൃഷ്ണൻ, മൃണാളിനി ഗന്ധി,സരയു മോഹൻ, കവിത നായർ, ആൽഫി പഞ്ഞിക്കാരൻ, രശ്മി ബോബൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം മാത്യു പ്രസാദ് കെ. ചിത്രസംയോജനം സാഗര്‍ ദാസ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ലൈന്‍ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ. കലാ സംവിധാനം സഹസ് ബാല. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം ജിതേഷ് പൊയ്യ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ്‌ പാലോട്. അസ്സോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഭിന്നശേഷി കുട്ടികൾക്ക് ഇനി ഗെയിം കളിച്ചു പഠിക്കാം; അണിയറയിൽ പുതിയ സോഫ്റ്റ്‌വെയർ ഒരുങ്ങുന്നു

ഉറക്കം നാല് മണിക്കൂർ മാത്രം, ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കും?

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

SCROLL FOR NEXT