Pongala ഇൻസ്റ്റ​ഗ്രാം
Entertainment

'എട്ട് സീനുകൾ മാറ്റണം'; ശ്രീനാഥ് ഭാസി ചിത്രത്തിന് കത്രിക വച്ച് സെൻസർ ബോർഡ്, പൊങ്കാല റിലീസ് മാറ്റി

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകൾക്കും ടീസറിനുമൊക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രമാണ് പൊങ്കാല. ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. സെൻസർ ബോർഡിന്റെ വിലക്കിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകൾ നീക്കം ചെയ്ത ശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു.

സെൻസർ ബോർഡ് നിർദ്ദേശിച്ച സീനുകൾ നീക്കം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകൾക്കും ടീസറിനുമൊക്കെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് എ ബി ബിനിൽ ആണ്.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്‌‌‌ൻമെന്റ്, ജൂനിയർ 8 ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷനും ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്.

2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. യാമി സോനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Cinema News: Sreenath Bhasi starrer Pongala movie release date postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

പുതിയ അവസരങ്ങള്‍, ധനലാഭം

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

SCROLL FOR NEXT