ഫ്രണ്ട്ഷിപ് ഡേയിൽ ആരാധകർക്ക് സമ്മാനവുമായി എസ് എസ് രാജമൗലിയുടെ ആർആർആർ. ചിത്രത്തിലെ ദോസ്തി ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനം നാല് ഭാഷകളിലായാണ് ഇറങ്ങിയത്. ആരാധകർക്കിടയിൽ വൈറലാവുകയാണ് ഗാനം.
അമിത് ത്രിവേദിയാണ് ഹിന്ദിയിൽ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ വിജയ് യേശുദാസും, തമിഴില്‍ അനിരുദ്ധും, തെലങ്കില്‍ ഹേമചന്ദ്രയുമാണ് ഗായകർ. ഈ സൗഹൃദ ദിനം സാക്ഷിയാകുന്നത് രണ്ട് എതിർശക്തികളുടെ കൂടിച്ചേരലാണ് എന്ന അടിക്കുറിപ്പിലാണ് രാജമൗലി ഗാനം പങ്കുവെച്ചിരിക്കുന്നത്.
രുധിരം, രൗദ്രം, രണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രാം ചരണും ജൂനിയര്‍ എൻടിആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. ബാഹുബലിക്കുശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണിത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം പറയുന്നത്. അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് താരങ്ങൾ. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്രപ്രസാദാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates