ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

അനധികൃതമായി പാടം നികത്തി; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു

സെറ്റ് നിര്‍മാണത്തിന് അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാ അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പൃഥ്വിരാജ് നായകനായ 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മാണമാണ് പെരുമ്പാവൂര്‍ നഗരസഭ തടഞ്ഞത്. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിര്‍മിക്കുന്നതിന് എതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി. 

വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകന്‍ ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12ാ ം വാര്‍ഡില്‍ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃക നിര്‍മിക്കുന്നത്.  പാടം മണ്ണിട്ടു നികത്തിയെന്ന
പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി. 

സെറ്റ് നിര്‍മാണത്തിന് അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാ അധികൃതര്‍ പറയുന്നത്. എന്നാല്‍ നിര്‍മാണത്തിന് അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നിരുന്നു.  വിപിന്‍ ദാസാണ് സിനിമയുടെ സംവിധായകന്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT