സൂര്യ instagram
Entertainment

സൂര്യയ്ക്കൊപ്പമല്ല സുധയുടെ അടുത്ത ചിത്രം ഈ നടനൊപ്പം

ആക്ഷൻ ചിത്രമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

Author : സമകാലിക മലയാളം ഡെസ്ക്

സൂരറൈ പോട്ര് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ നേടിയെടുത്ത സംവിധായികയാണ് സുധ കൊങ്കര. സൂര്യയും അപർണ ബാലമുരളിയും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. സൂരറൈ പോട്രിന് ശേഷം സൂര്യയും സുധയും ഒന്നിച്ചെത്തുന്ന ചിത്രമാണ് പുറനാനൂറ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകർ.

എന്നാൽ ചിത്രം വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ വിവരവും ടീസറുമൊക്കെ നേരത്തെ പുറത്തുവന്നിരുന്നു. ദുൽഖർ സൽമാൻ, നസ്രിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറനാനൂറ് നിർത്തിവെച്ച സാഹചര്യത്തിൽ, തന്റെ പുതിയ പ്രൊജക്റ്റിനായി സുധ കൊങ്കര മറ്റ് അഭിനേതാക്കളുമായി ചർച്ച നടത്തുകയാണെന്നാണ് വിവരം.

നടന്മാരായ സിമ്പു, ചിയാൻ വിക്രം, ശിവകാർത്തികേയൻ എന്നിവരുമായി ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ശിവകാർത്തികേയനുമായി ചേർന്ന് സുധയുടെ പ്രൊജക്ട് വരുമെന്നാണ്. ആക്ഷൻ ചിത്രമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശിവകാർത്തികേയനിപ്പോൾ അമരൻ, എസ്‌കെ 23 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്. അമരൻ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. അതേസമയം, അക്ഷയ് കുമാറും രാധികാ മദനും അഭിനയിച്ച സൂരറൈ പോട്രിൻ്റെ ഹിന്ദി റീമേക്കായ സർഫിറ സുധ കൊങ്കര പൂർത്തിയാക്കി. ചിത്രം ജൂലൈയിൽ പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT