സണ്ണി ലിയോണി/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

വീട്ടുജോലിക്കാരിയുടെ മകളെ കാണാതായി, സഹായം അഭ്യർത്ഥിച്ച് സണ്ണി ലിയോണി; 50,000 രൂപ പാരിതോഷികം 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവരം ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വീട്ടുജോലിക്കാരിയുടെ മകളെ കാണാതായതിൽ സഹായം അഭ്യർത്ഥിച്ച് നടി സണ്ണി ലിയോണി. ഒൻപതു വയസുകാരിയായ കുട്ടിയെ ആണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും താരം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവരം ആരാധകരെ അറിയിച്ചത്. 

ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ജോ​ഗേശ്വരിയിൽ നിന്നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും ഉൾപ്പടെ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഇത് അനുഷ്ക, എന്റെ വീട്ടു ജോലിക്കാരിയുടെ മകളാണ്.എട്ടാം തിയതി വൈകിട്ട് ഏഴ് മണി മുതൽ ജോ​ഗേശ്വരി വെസ്റ്റിൽ നിന്ന് കുട്ടിയെ കാണാതായി. 9 വയസാണ്. അവൾക്കായി തിരച്ചിലിലാണ് മാതാപിതാക്കൾ. അവളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരുന്നവർക്ക് 11,000 രൂപ പ്രതിഫലം നൽകും. ഇതുകൂടാതെ 50,000 രൂപ ഞാൻ നൽകും. നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ കുഞ്ഞിനെ തിരയൂ.- എന്നാണ് സണ്ണി ലിയോണി കുറിച്ചത്. 

കുട്ടിയുടെ വിവരം ലഭിക്കുന്നവർക്ക് കുട്ടിയുടെ അച്ഛനേയോ അമ്മയേയോ ബന്ധപ്പെടുകയോ തനിക്ക് മെസേജ് അയക്കുകയോ ചെയ്യാം എന്നാണ് സണ്ണി ലിയോണി പറയുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

 റിപ്പോർട്ടുകൾ പ്രകാരം  ഈവർഷം ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ മഹാരാഷ്ട്രയിൽ നിന്ന് 3594 പെൺകുട്ടികളും സ്ത്രീകളുമാണ് കാണാതായത്. 16 മുതൽ 35 വയസുവരെയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇതിൽ 383 പേരെ കാണാതായത് മുംബൈയിൽ നിന്നാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്, ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി

'ഒരുപാടു വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ'; ശോഭനയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് അജു വർ​ഗീസ്

ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ മാറ്റം വരുത്തി യു എ ഇ

കൊച്ചിൻ ഷിപ് യാർഡിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി; ശമ്പളം 2 ലക്ഷം വരെ

'സഞ്ജു മൂത്ത സഹോദരനെപ്പോലെ..' ഇന്ത്യന്‍ ടീമിലെത്താനാണ് മത്സരിക്കുന്നതെന്ന് ജിതേഷ് ശര്‍മ

SCROLL FOR NEXT