ഹി​ഗ്വിറ്റ ടീസറിൽ നിന്ന് 
Entertainment

'താൻ ഉഷാറായതിനു ശേഷം ഇത് എടുക്കാറില്ല'; ത്രില്ലടിപ്പിക്കാൻ സുരാജും ധ്യാനും; ഹി​ഗ്വിറ്റ ടീസർ

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനുമാണ് ടീസറിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

പേരുകൊണ്ട് വൻ വിവാദങ്ങളിൽ നിറഞ്ഞ ചിത്രമാണ് ഹി​ഗ്വിറ്റ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനുമാണ് ടീസറിലുള്ളത്. ത്രില്ലടിപ്പിക്കുന്ന ടീസർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 

ഹേമന്ത് ജി. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹി​ഗ്വിറ്റ എന്ന പേരിനെതിരെ എഴുത്തുകാരൻ എൻഎസ് മാധവൻ രം​ഗത്തുവരികയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥയ്ക്ക് ഇതേ പേരാണ്. പേര് വിവാദത്തില്‍ ഫിലിം ചേമ്പർ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതികൂലമായ നിലപാടാണ് എടുത്തത്. ഹിഗ്വിറ്റ എന്ന പേരു നല്‍കുന്നതിനെ ഫിലിം ചേമ്പര്‍ വിലക്കിയിരുന്നു. എന്‍എസ് മാധവന്റെ ചെറുകഥയുടെ പേരാണ് ഇത് എന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമയ്ക്ക് നല്‍കിയത് എന്നാണ് വിലക്കിന്റെ കാരണമായി ഫിലിം ചേംബര്‍ പറഞ്ഞത്.

എന്നാൽ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടുമായി അണിയറപ്രവർത്തകർക്ക് മുന്നോട്ടുപോവുകയായിരുന്നു. 2019ല്‍ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റർ ചെയ്തതാണ്. സിനിമയുടെ സെന്‍സര്‍ഷിപ്പിന് ചേമ്പറിന്റെ ഭാഗത്ത് നിന്നും തടസം ഉണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ പ്രശ്നങ്ങളൊന്നുമില്ലാതെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 

ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT